ബെംഗളൂരു : ബെംഗളൂരുവിൽ സിഗ്നൽ തെറ്റിച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച് മലയാളിയുവതി മരിച്ചു. ബെംഗളൂരുവിൽ ജോലിചെയ്യുന്ന, ബി. ശാലിനിയാണ് (24) മരിച്ചത്. കൊല്ലം പത്തനാപുരം നെടുംപറമ്പ് ശരത് ഭവനത്തിൽ ബാലന്റെയും വല്ലിയുടെയും മകളാണ്. ശനിയാഴ്ച പുലർച്ചെ നാലോടെ വിധാൻസൗധയ്ക്കു സമീപത്തെ കോഫി ബോർഡ് ജങ്ഷനിലായിരുന്നു അപകടം. ബെൻസൻ ടൗണിന് സമീപത്തെ ചിന്നപ്പഗാർഡനിൽനിന്ന് ഓൺലൈനായി ബുക്ക് ചെയ്ത ഓട്ടോറിക്ഷയിൽ മജെസ്റ്റിക് ഭാഗത്തേക്ക് പോവുകയായിരുന്നു യുവതി. ഓട്ടോറിക്ഷ തിമ്മയ്യ ജങ്ഷനിലെത്തിയപ്പോൾ സിഗ്നൽ തെറ്റിച്ച് അതിവേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശാലിനിയെ ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം…
Read MoreMonth: September 2024
മനുഷ്യ വിസർജ്യ പൈപ്പ് പൊട്ടിത്തെറിച്ചു : ആകെ നാറ്റക്കേസായി എന്ന് സോഷ്യൽ മീഡിയ; വിഡിയോ കാണാം
ചൈനയിലെ നാനിംഗിൽ, മനുഷ്യവിസർജ്യങ്ങൾ ഒഴുകുന്ന സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചു വഴിയിലെ വാഹനങ്ങളും മനുഷ്യരുമെല്ലാം മാലിന്യത്തിൽ കുളിച്ചു. 33 അടി ഉയരത്തിൽ നടന്ന സ്ഫോടനത്തിൽ, റോഡുകളും വാഹനങ്ങളുമെല്ലാം വിസർജ്ജ്യത്തിൽ മൂടി. ബൈക്ക് യാത്രക്കാർ, കാറുകൾ, കാൽനടയാത്രക്കാർ, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ഈ വിചിത്ര സ്ഫോടനത്തിന്റെ ഇരകളായി തിർന്നു. നഗരത്തെ തവിട്ടുനിറവും ദുർഗന്ധമുള്ള കുളമാക്കി മാറ്റുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലാകെ വൈറലാണ്. നിർമ്മാണ തൊഴിലാളികൾ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പിൽ മർദ്ദം പരീക്ഷിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭയാനകമായ സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ…
Read Moreകവലകളിൽ വൈദ്യുതദീപാലങ്കാരങ്ങൾ സ്ഥാപിച്ചു; ദസറ ആഘോഷത്തിനൊരുങ്ങി കൊട്ടാരനഗരി
ബെംഗളൂരു : ചരിത്രപ്രസിദ്ധമായ ദസറ ആഘോഷത്തിന് കന്നഡ നാട്ടിലെ കൊട്ടാരനഗരിയായ മൈസൂരു ഒരുങ്ങി. പത്തുദിവസത്തെ ആഘോഷം നേരിൽക്കാണാൻ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളൊഴുകും. ഇവരെ എതിരേൽക്കാൻ നഗരമൊരുങ്ങി. ഹോട്ടലുകളും ലോഡ്ജുകളും മറ്റുമായി നഗരത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളും വലിയ പ്രതീക്ഷയിലാണ്. ഒക്ടോബർ മൂന്നിന് ചാമുണ്ഡിമലയിൽ ഇത്തവണത്തെ ദസറ ആഘോഷത്തിന് തിരിതെളിയും. ആഘോഷത്തിന്റെഭാഗമായി നഗരം ദീപാലംകൃതമായിത്തുടങ്ങി. കവലകളിൽ വൈദ്യുതദീപാലങ്കാരങ്ങൾ സ്ഥാപിച്ചു. ചിലയിടത്ത് റോഡുകൾ ചായംപൂശി മനോഹരമാക്കി. കൊട്ടാരവളപ്പ് ദസറ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. വിജയദശമി നാളിൽനടക്കുന്ന ജംബൂസവാരിക്കായി എത്തിച്ച ആനകൾ നഗരത്തെ ദസറയുടെ ആവേശത്തിലാക്കി. കൊട്ടാരത്തിൽനിന്ന് നഗരത്തിലെ ബന്നിമണ്ഡപത്തിലേക്കാണ് ഘോഷയാത്ര.…
Read Moreഇന്ന് നഗരത്തിന്റെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടക്കം. രാജ്മാനെ ആൻഡ് ഹെഗ്‌ഡെ സർവീസ് റോഡ്, ഓംകാർ റൈസ് മിൽ, വിഘ്‌നേശ്വര ഗ്രാനൈറ്റ് സപ്തഗിരി അഗ്രോ ഇൻഡസ്ട്രി, നവീൻ ഗ്രാനൈറ്റ്, സത്യ മംഗല റോഡ്, ദിശ ഇന്ത്യ ലിമിറ്റഡ് പരിസരം, ബാലാജി ലേഔട്ട്, ഗുരുദേവരഹള്ളി, നാഗനഹള്ളി, ചന്ദ്രഗിരി, ശങ്കരപുര, ഹോസഹള്ളി, അരലസാന്ദ്ര, അംഗാരഹള്ളി, കൊമ്മഘട്ട, ഗൊല്ലഹള്ളി, കൊടിപാളയ, മയുര ഹോട്ടൽ പരിസരം, സുങ്കടക്കട്ടെ, ശ്രീനിവാസ് നഗർ, ഹൊയ്സാല നഗർ, ലക്ഷമണനഗര, ഹെഗ്ഗനഹള്ളി ക്രോസ്,…
Read Moreഇൻജക്ഷൻ ഓവർഡോസ് കാരണം ഏഴ് വയസ്സുകാരൻ മരിച്ചെന്ന് പരാതി; കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ, കേസെടുത്തു
ബെംഗളൂരു: ഇന്‍ജക്ഷന്‍ ഡോസ് കൂടിപ്പോയതിനാല്‍ ഏഴ് വയസ്സുകാരന്‍ മരിച്ചതായി പരാതി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സോനേഷ് എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. സോനേഷിന്റെ അച്ഛന്‍ അശോകന്‍ അജ്ജംപുര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കടുത്ത പനിയെ തുടര്‍ന്നാണ് സോനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തവെയ്പ്പ് നല്‍കി ഡോക്ടര്‍ വരുണ്‍ കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയപ്പോഴേക്കും സോനേഷിന്റെ ശരീരത്തില്‍ കുമിളകള്‍ കണ്ടെത്തി. പിന്നാലെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. മരുന്നിന്റെ ഡോസ് കൂടിയതാണ് മകന്റെ മരണത്തിന്…
Read Moreവാഹനാപകടത്തില്‍ യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് പരിക്ക്; ഇറാനി കപ്പിൽ കളിക്കില്ല
മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി കാൺപൂരിൽ നിന്നും ലഖ്നൗവിലേക്ക് യാത്ര ചെയ്യവെയായിരുന്നു റോഡപകടം സംഭവിച്ചത്. പിതാവ് നൗഷാദ് ഖാനും മുഷീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. . താരത്തിന് കഴുത്തിന് പരിക്കേറ്റെന്നും മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ ചികിത്സക്കായി മുഷീർ മുംബൈയിലേക്ക് മടങ്ങും. ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ ഇളയ സഹോദരനാണ് മുഷീർ. ഈയിടെ നടന്ന ദുലീപ്…
Read Moreഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; 6 കോടിയോളം തട്ടിയ പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: ഓൺലൈൻ ജോലിയുടെ പേരിൽ ബെംഗളൂരു ഉൾപ്പെടെ രാജ്യത്തുടനീളം 6 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ 10 പ്രതികളെ നോർത്ത് ഡിവിഷൻ സൈബർ ക്രൈം സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു. സയ്യിദ് യഹ്‌യ (32), ഉമർ ഫാറൂഖ് (34), മുഹമ്മദ് മാഹീൻ (32), മുഹമ്മദ് (35), (35), 250 (35), വത്തീം (30), സയ്യിദ് സായിദ് (24), സാഹിൽ അബ്ദുൽ അനാൻ (30), ഓം പ്രകാശ് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1.74 ലക്ഷം രൂപ, 72 മൊബൈൽ ഫോണുകൾ, 182 ഡെബിറ്റ്…
Read Moreമുടിവെട്ടിയതിന് പിന്നല്ലാതെ തല മസ്സാജ് ചെയ്തു; 30 കാരൻ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ
ബെംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ നല്‍കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് 30കാരൻ. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു. മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. തല മസ്സാജിനൊടുവില്‍ ബാർബർ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്. വേദന മാറുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാൻ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു.…
Read Moreസ്വകാര്യ ഭാഗത്ത് തീ കൊളുത്തി പിറന്നാൾ ആഘോഷം; സമൂഹ മാധ്യമങ്ങളിൽ വിമർശനം
ജന്മദിനം എല്ലാവരുടെയും ജീവിതത്തിലെ ഒരു മഹത്തായ ദിവസമാണ്. ജന്മദിനം ആഘോഷിക്കുന്നവർക്കായി സർപ്രൈസ് ഒരുക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ സർപ്രൈസ് നല്‍കാനായി സുഹൃത്തുക്കള്‍ കണ്ടെത്തിയ വഴി വൻ വിമർശനത്തിനാണ് ഇടവരുത്തിയിരിക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ഘർകെ കലേഷ് എന്ന അക്കൗണ്ടില്‍ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പിറന്നാളുകാരനായ യുവാവ് ഗാഢനിദ്രയിലാണ്. സർപ്രൈസ് നല്‍കാൻ എത്തിയ സുഹൃത്തുക്കള്‍ സ്‌പ്രേ ബോട്ടിലുമായി മുറിയില്‍ വന്ന് യുവാവിന്റെ സ്വകാര്യ ഭാഗത്ത് തീകൊളുത്തി ഹാപ്പി ബർത്ത്‌ഡേ ടു യു പാടുകയായിരുന്നു. ഞെട്ടി ഉണർന്ന യുവാവ് തീ കണ്ടപ്പോള്‍ പേടിച്ച് തീയണയ്‌ക്കാൻ…
Read Moreകൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു
കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു പുഷ്പന്‍ അറിയപ്പെട്ടത്. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും…
Read More