വാഹനാപകടത്തില്‍ യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് പരിക്ക്; ഇറാനി കപ്പിൽ കളിക്കില്ല

മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി കാൺപൂരിൽ നിന്നും ലഖ്നൗവിലേക്ക് യാത്ര ചെയ്യവെയായിരുന്നു റോഡപകടം സംഭവിച്ചത്.

പിതാവ് നൗഷാദ് ഖാനും മുഷീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. . താരത്തിന് കഴുത്തിന് പരിക്കേറ്റെന്നും മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

കൂടുതൽ ചികിത്സക്കായി മുഷീർ മുംബൈയിലേക്ക് മടങ്ങും. ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ ഇളയ സഹോദരനാണ് മുഷീർ. ഈയിടെ നടന്ന ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ ഖാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts