മുടിവെട്ടിയതിന് പിന്നല്ലാതെ തല മസ്സാജ് ചെയ്തു; 30 കാരൻ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ 

ബെംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ നല്‍കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് 30കാരൻ. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം.

രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.

മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു.

ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. തല മസ്സാജിനൊടുവില്‍ ബാർബർ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്.

വേദന മാറുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാൻ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ഉടൻ ആശുപത്രിയിലെത്തി. മസ്സാജിങ്ങിന്‍റെ ഭാഗമായി കഴുത്ത് ശക്തിയില്‍ വെട്ടിച്ചപ്പോള്‍ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയില്‍ പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്നുള്ള സ്ട്രോക്കാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

സാധാരണ സ്ട്രോക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തരം സ്ട്രോക്കിന്‍റെ കാരണമെന്ന് ആസ്റ്റർ ആർ.വി ആശുപത്രിയിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു.

കഴുത്ത് വെട്ടിച്ചത് മൂലമാണ് ഇവിടെ രക്തക്കുഴലുകള്‍ക്ക് പരിക്കേറ്റ് രക്തയോട്ടം കുറഞ്ഞതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

വിദഗ്ധരും പരിശീലനം ലഭിച്ചയാളുകളും മാത്രമേ ഇത്തരത്തില്‍ കഴുത്ത് വെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മസ്സാജിങ് രീതികള്‍ നടത്താവൂവെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

ബാർബർമാർ ചെയ്യുന്നത് മാത്രമല്ല, ഒരാള്‍ സ്വയം ചെയ്യുന്ന കഴുത്ത് വെട്ടിക്കലുകള്‍ പോലും ചിലപ്പോള്‍ അപകട കാരണമാകും.

രക്തക്കുഴലുകള്‍ പൊട്ടിയാല്‍ തലച്ചോറില്‍ രക്തമെത്താതെ സ്ട്രോക്കിനുള്ള സാധ്യതയുണ്ട് ഡോക്ടർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts