സ്വകാര്യ ഭാഗത്ത് തീ കൊളുത്തി പിറന്നാൾ ആഘോഷം; സമൂഹ മാധ്യമങ്ങളിൽ വിമർശനം 

ജന്മദിനം എല്ലാവരുടെയും ജീവിതത്തിലെ ഒരു മഹത്തായ ദിവസമാണ്.

ജന്മദിനം ആഘോഷിക്കുന്നവർക്കായി സർപ്രൈസ് ഒരുക്കുന്നവരുമുണ്ട്.

എന്നാല്‍ ഇവിടെ സർപ്രൈസ് നല്‍കാനായി സുഹൃത്തുക്കള്‍ കണ്ടെത്തിയ വഴി വൻ വിമർശനത്തിനാണ് ഇടവരുത്തിയിരിക്കുന്നത് .

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ഘർകെ കലേഷ് എന്ന അക്കൗണ്ടില്‍ ഷെയർ ചെയ്തിട്ടുണ്ട്.

വീഡിയോയില്‍ പിറന്നാളുകാരനായ യുവാവ് ഗാഢനിദ്രയിലാണ്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സർപ്രൈസ് നല്‍കാൻ എത്തിയ സുഹൃത്തുക്കള്‍ സ്‌പ്രേ ബോട്ടിലുമായി മുറിയില്‍ വന്ന് യുവാവിന്റെ സ്വകാര്യ ഭാഗത്ത് തീകൊളുത്തി ഹാപ്പി ബർത്ത്‌ഡേ ടു യു പാടുകയായിരുന്നു.

ഞെട്ടി ഉണർന്ന യുവാവ് തീ കണ്ടപ്പോള്‍ പേടിച്ച്‌ തീയണയ്‌ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒപ്പം സുഹൃത്തുക്കളെ തല്ലാനും ശ്രമിക്കുന്നുണ്ട്.

പിന്നീട് അല്പനേരം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ചേരുകയും ചെയ്യുന്നു.

നിരവധി പേരാണ് യുവാക്കളെ വിമർശിച്ച്‌ കമന്റ് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts