ഓൺലൈനിൽ ഐഫോൺ വാങ്ങാൻ ശ്രമിച്ചു യുവാവിന്‌ നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ

ബെംഗളൂരു : ഓൺലൈനിൽ സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ ശ്രമിച്ച യുവാവിന് 1.1 ലക്ഷം രൂപ നഷ്ടപ്പെട്ടു.

ആർ.ടി. നഗർ സ്വദേശി റിയാൻ ഹുസൈനാണ് (24) പണം നഷ്ടപ്പെട്ടത്.

സെക്കൻഡ് ഹാൻസ് സ്മാർട്ട്‌ഫോണുകൾ ഓൺലൈനിൽ അന്വേഷിക്കുന്നതിനിടെ ഐഫോൺ 16 പ്രോമാക്സ് വിൽപ്പനയ്ക്കുള്ളതായി കണ്ടു.

കിരൺ എന്നയാളാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

കിരണിനെ ബന്ധപ്പെട്ടപ്പോൾ ഐഫോണിന്റെ ബിൽ, ബോക്സ് എന്നിവയുടെ ഫോട്ടോ അയച്ചുതന്നു. കണ്ണിങ്ഹം റോഡിൽവെച്ച് ഫോൺ കൈമാറാമെന്ന് അറിയിച്ചു.

ഇവിടെയെത്തിയപ്പോൾ ഹുസൈൻ എന്നയാളാണ് ഫോണുമായിവന്നത്. ഇയാൾ ഫോണും രേഖകളുമെല്ലാം റിയാനെ കാണിച്ചു.

ഇതേത്തുടർന്ന് 1.1 ലക്ഷം രൂപ ഹുസൈൻ നൽകിയ അക്കൗണ്ടിൽ അയച്ചുകൊടുത്തു.

എന്നാൽ, കാശ് വന്നിട്ടില്ലെന്ന് ഹുസൈൻ പറഞ്ഞു. റിയാൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിച്ചെങ്കിലും പണം ലഭിച്ചില്ലെന്ന് ഹുസൈൻ ആവർത്തിച്ചശേഷം വേഗത്തിൽ ഇരുചക്രവാഹനത്തിൽ സ്ഥലംവിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts