ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള സോപ്പും ഷാമ്പുവും ചന്ദനത്തിരിയും ഉപയോഗിക്കാൻ ആളുകൾ തയ്യാറാകണം: മൃഗസംരക്ഷണ വകുപ്പ് മന്ത്രി.

ബെംഗളൂരു : ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിർമ്മിച്ച സോപ്പ്, ഷാമ്പു, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാൻ മൃഗ സംരക്ഷണ വകുപ്പു മന്ത്രി പ്രഭു ചൗഹാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.

പാൽ, വെണ്ണ, തൈര് എന്നിവക്ക് പുറമെ ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

എല്ലാവരും ഇത്തരം ഉൽപ്പന്നങ്ങൾ  ഉപയോഗിച്ച് പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പശുക്കളെ കശാപ്പു ചെയ്യുന്നതിൽനിന്നും കടത്തിക്കൊണ്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts