ദുരന്ത ഭൂമിയിലെ പുനരധിവാസത്തിനായി എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട് , ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടലുമൂലമുണ്ടായ വൻ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ ജീവനക്കാർ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂരുവിലെ നോർക്ക വികസന ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ധീൻ കൂടാളി , മാനേജർ പി.എം മുഹമ്മദ് മൗലവി, ക്രസൻ്റ് ഇൻസ്റ്റിറ്റൂഷൻ പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥഫ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൈമാറിയത്. മജിസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീർ , സിറാജുദ്ധീൻ ഹുദവി,…

Read More

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബേക്കറി കത്തി നശിച്ചു 

ബെംഗളൂരു: ശിവമൊഗ്ഗ അയനൂർ ഗ്രാമത്തില്‍ ബുധനാഴ്ച പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ബേക്കറി കത്തി നശിച്ചു. ഉടമയും ജീവനക്കാരും ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. അയനൂർ ഹനഗെരെ റോഡിലെ എസ്.എല്‍.വി അയ്യങ്കാർ ബേക്കറിയിലാണ് സ്ഫോടനം നടന്നത്. രണ്ടാമത് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടയിലും തീ പടർന്നു. അവിടെയുള്ളവരും ഭയന്ന് ഓടി രക്ഷപ്പെട്ടു. സ്ഫോടനം നടന്നതിന്റെ അധികം അകലെയല്ലാതെ പെട്രോള്‍ പമ്പ് പ്രവർത്തിക്കുന്നുണ്ട്. അഗ്നിശമന സേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

Read More

വീട്ടുടമ 5 വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും നൽകി; വൈറലായി യുവാവിന്റെ കുറിപ്പ് 

ബെംഗളൂരു: ഒരു കുറിപ്പിലൂടെ ബെംഗളൂരുവിലെ ഒരു വീട്ടുടമസ്ഥൻ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമാവുകയാണ്. കാര്യം മറ്റൊന്നുമല്ല, തന്‍റെ വീട്ടില്‍ താമസിക്കുന്ന വാടകക്കാരോടുള്ള ഇദ്ദേഹത്തിന്‍റെ പെരുമാറ്റമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ അദ്ദേഹത്തെ താരമാക്കിയത്. ബെംഗളൂരുവിലെ ഒരു വാടകക്കാരനാണ് തന്‍റെ വീട്ടുടുമയുമായുള്ള അപൂർവ്വ സൗഹൃദത്തിന്‍റെ കഥ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. 65 കാരനായ തന്‍റെ വീട്ടുടമ വലിയൊരു മനസിന് ഉടമയാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തോളമായി താൻ അദ്ദേഹത്തിന്‍റെ വീട്ടിലാണ് താമസിക്കുന്നത് എങ്കിലും ഒരു രൂപ പോലും അദ്ദേഹം ഇതുവരെയായും വാടക കൂട്ടിയിട്ടില്ലെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍…

Read More

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ 

പാലക്കാട്‌: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിതയെ തീകൊളുത്തി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നിഗമനം. സ്ഥാപനം അടച്ചതിന് ശേഷം ശുചിമുറിയില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

‘ചെരുപ്പും വളയും വാങ്ങാൻ മാസം 15000 രൂപ വേണം’ യുവതി ജീവനാംശമായി മാസ ചിലവിന് ആവശ്യപ്പെട്ടത് 6 ലക്ഷം 

ബെംഗളൂരു: ഭർത്താവില്‍ നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹർജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി. കർണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭർത്താവ് നരസിംഹയില്‍ നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ…

Read More

പ്രീമിയം ബ്രാൻഡ് മദ്യത്തിന് 25% വരെ വില കുറയും 

BAR LIQUIR DRINK BAR

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 15-25% വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറയ്ക്കും. കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാനനഷ്ടത്തിന് കാരണമായ സാഹചര്യത്തിലാണ് നടപടി. വർദ്ധന സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തുവരും. അധികാര മേറ്റതിന് പിന്നാലെ 2023 ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ അവതരിപ്പിച്ച ബജറ്റിലാണ് മദ്യത്തിനുള്ള നികുതി വർധിപ്പിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില ഉയർന്നു. ഇത് അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ മദ്യവിൽപന കുറയാൻ…

Read More

സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി; ഗവർണർക്കെതിരെ ദളിത്‌ സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു : ‘മുഡ’ ഭൂമി കൈമാറ്റത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പന്തംകൊളുത്തി പ്രകടനം നടത്തി അഹിന്ദ സമുദായങ്ങൾ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ ദളിത്- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നൂറു കണക്കിനു പേർ പങ്കെടുത്തു. അഹിന്ദ സമുദായങ്ങളുടെ കൂട്ടായ്മയായ മഹാ ഒക്കൂട്ടയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രക്ഷോഭത്തിന്റെ ഭാഗമായി 27-നും പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. ദളിത് സമുദായങ്ങളിലെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. അഹിന്ദ സമുദായങ്ങളുടെ നേതാവായാണ് സിദ്ധരാമയ്യയെ കണക്കാക്കുന്നത്.

Read More

മൈസൂരു ദസറ; ഗജപായന ചടങ്ങിന് തുടക്കമായി

ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഗജപായന ചടങ്ങിന് തുടക്കമായി. ദസറയ്ക്കായി ആനകളെ മൈസൂരു നഗരത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഗജപായനം. നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നിന്ന് ആദ്യ ബാച്ച് ദസറ ആനകളെ മൈസൂരുവിലേക്ക് യാത്രയാക്കി. വനംമന്ത്രി ഈശ്വർ ഖന്ദ്രെ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേഷ്, ചാമരാജനഗർ എം.പി. സുനിൽ ബോസ്, ഹുൻസൂർ എം.എൽ.എ. ജി.ഡി. ഹരീഷ് ഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ഒൻപത് ആനകളാണ് ആദ്യ ബാച്ചിലുള്ളത്. ആനകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.…

Read More

ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ചു

ബെംഗളൂരു : സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതിനൽകിയ കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ച് സർക്കാർ. ഗവർണർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്. സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ അനുമതി നൽകിയതിനെതിരേ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഗവർണർക്കെതിരേ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. തിങ്കളാഴ്ച ഗവർണർക്കെതിരേ പ്രതിഷേധംനടത്തി. ഇതിൽ ചിലനേതാക്കൾ ഗവർണർക്കെതിരേ ഭീഷണിസ്വരത്തിൽ സംസാരിക്കുകയുംചെയ്തു. മുൻപ്‌ ഗവർണർക്ക് സർക്കാർ ബുള്ളറ്റ്‌കാർ അനുവദിച്ചതാണെങ്കിലും സ്വീകരിച്ചിരുന്നില്ല.

Read More

യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ 

ബെംഗളൂരു: മുഡിഗെരെ താലൂക്കിലെ മാവിന കൂഡിഗെയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എം.സി. പ്രവീണിന്റെ ഭാര്യ സുഭിക്ഷയാണ് (26) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ബാലൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍, പിതാവ് ചന്ദ്ര ഗൗഡ, മാതാവ് ലക്ഷ്മി എന്നിവർ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മാനസിക പീഡനം ഏല്‍പിച്ചതാണ് മരണത്തിന് കാരണമെന്ന് പിതാവ് ചിന്നെ ഗൗഡ പോലീസില്‍ പരാതി നല്‍കി. 2020 മേയ് 29നാണ് പ്രവീണും സുഭിക്ഷയും വിവാഹിതരായത്. ദമ്പതികള്‍ക്ക് മൂന്നുവയസ്സുള്ള മകനുണ്ട്.

Read More
Click Here to Follow Us