സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി; ഗവർണർക്കെതിരെ ദളിത്‌ സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു : ‘മുഡ’ ഭൂമി കൈമാറ്റത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പന്തംകൊളുത്തി പ്രകടനം നടത്തി അഹിന്ദ സമുദായങ്ങൾ.

ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ ദളിത്- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നൂറു കണക്കിനു പേർ പങ്കെടുത്തു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

അഹിന്ദ സമുദായങ്ങളുടെ കൂട്ടായ്മയായ മഹാ ഒക്കൂട്ടയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രക്ഷോഭത്തിന്റെ ഭാഗമായി 27-നും പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും.

ദളിത് സമുദായങ്ങളിലെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. അഹിന്ദ സമുദായങ്ങളുടെ നേതാവായാണ് സിദ്ധരാമയ്യയെ കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts