മൈസൂരു ദസറ; ഗജപായന ചടങ്ങിന് തുടക്കമായി

ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഗജപായന ചടങ്ങിന് തുടക്കമായി. ദസറയ്ക്കായി ആനകളെ മൈസൂരു നഗരത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഗജപായനം.

നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നിന്ന് ആദ്യ ബാച്ച് ദസറ ആനകളെ മൈസൂരുവിലേക്ക് യാത്രയാക്കി.

വനംമന്ത്രി ഈശ്വർ ഖന്ദ്രെ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേഷ്, ചാമരാജനഗർ എം.പി. സുനിൽ ബോസ്, ഹുൻസൂർ എം.എൽ.എ. ജി.ഡി. ഹരീഷ് ഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ഒൻപത് ആനകളാണ് ആദ്യ ബാച്ചിലുള്ളത്. ആനകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

ആദ്യകാലങ്ങളിൽ ആനകളെ നടത്തിച്ചാണ് മൈസൂരുവിലെത്തിച്ചിരുന്നത്. ഇപ്പോൾ പ്രതീകാത്മകമായി അല്പദൂരം നടത്തിച്ചതിനു ശേഷം ട്രക്കുകളിലാണ് നഗരത്തിലെത്തിക്കുക.

മൈസൂരുവിലെ ആരണ്യ ഭവനിലാകും ആനകളെ പാർപ്പിക്കുക. വെള്ളിയാഴ്ച ആനകൾക്ക് കൊട്ടാരത്തിൽ പരമ്പരാഗത രീതിയിലുള്ള വരവേൽപ്പ് നൽകും.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തുടർന്ന് ജംബോ സവാരിക്കുള്ള പരിശീലനം ആരംഭിക്കും. ഒക്ടോബറിലാണ് ദസറ ആഘോഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി "നാട്ടിലേക്ക് മടങ്ങൂ" എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us