പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബേക്കറി കത്തി നശിച്ചു 

ബെംഗളൂരു: ശിവമൊഗ്ഗ അയനൂർ ഗ്രാമത്തില്‍ ബുധനാഴ്ച പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ബേക്കറി കത്തി നശിച്ചു.

ഉടമയും ജീവനക്കാരും ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.

അയനൂർ ഹനഗെരെ റോഡിലെ എസ്.എല്‍.വി അയ്യങ്കാർ ബേക്കറിയിലാണ് സ്ഫോടനം നടന്നത്.

രണ്ടാമത് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടയിലും തീ പടർന്നു.

  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

അവിടെയുള്ളവരും ഭയന്ന് ഓടി രക്ഷപ്പെട്ടു.

സ്ഫോടനം നടന്നതിന്റെ അധികം അകലെയല്ലാതെ പെട്രോള്‍ പമ്പ് പ്രവർത്തിക്കുന്നുണ്ട്.

അഗ്നിശമന സേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts