പഞ്ചനക്ഷത്ര ഹോട്ടൽ തീവച്ചു; ജീവനോടെ കത്തിയമർന്നത് 24 പേർ 

ധാക്ക: പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിച്ച്‌ കലാപകാരികള്‍. ആക്രമണത്തില്‍ ഇന്തോനേഷ്യൻ സ്വദേശി ഉള്‍പ്പടെ 24 പേർ കൊല്ലപ്പെട്ടു. അവാമി ലീഗിന്റെ ജോഷോർ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീൻ ഛക്ലാദാറിന്റെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്തിരുന്ന സബീർ ഇന്റർനാഷണല്‍ ഹോട്ടലാണ് അക്രമികള്‍ കത്തിയെരിച്ചത്. ഇരച്ചെത്തിയ കലാപകാരികള്‍ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിന് തീയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ബഹുനിലകെട്ടിടം പൂർണമായും കത്തിനശിച്ചു. ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ജീവനക്കാരും സന്ദർശകരും എരിതീയില്‍ കത്തിയമരുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പ്രധാനമന്ത്രി പദം രാജിവച്ച്‌ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയായിരുന്നു കലാപകാരികള്‍ അവാമി…

Read More

ഇന്ത്യന്‍ 2 ഒടിടിയിലേക്ക്, തിയതി പ്രഖ്യാപിച്ചു

കമല്‍ ഹാസന്‍ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ഒടിടി റിലീസിന്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഓഗസ്റ്റ് 9 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. അതിനിടെ ഒടിടി ഡീലുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും നെറ്റ്ഫ്‌ളികിസും തമ്മില്‍ തകര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത്. തിയറ്ററില്‍ വിചാരിച്ച മുന്നേറ്റം നടത്താന്‍ ചിത്രത്തിന് ആകാതിരുന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പണം…

Read More

‘കല്യാണം കഴിക്കുന്നില്ലേ?’; സ്ഥിരം ചോദ്യം തലവേദനയായി; അറുപതുകാരനെ യുവാവ് തല്ലിക്കൊന്നു

ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സിരേഗറിനെ മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വീടിന്‍റെ വാതിൽ തകർത്ത് ഭർത്താവ് അസ്ഗിമിനെ ഒരു മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറഞ്ഞു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ…

Read More

വോൾവോ ബസ് ഓടിച്ചത് അടിച്ചു പൂസായ ഡ്രൈവർ!!! തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്ത് പോലീസ് 

ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട് അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്. ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്. അടിച്ച്‌ പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി. ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച്‌ സർവീസ് തുടരാൻ അനുവദിച്ച്‌ യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ…

Read More

അർജുന്റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി നൽകി 

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സര്‍വ്വീസ് സകരണ ബാങ്കിലാണ് ജോലി നല്‍കുക. അര്‍ജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു. അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാല്‍ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയില്‍…

Read More

എല്‍ കെ അഡ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അഡ്വാനിയെ ഡിസ്ചാര്‍ജ് ചെയ്തത്.

Read More

നഗരത്തിലെ വൈറ്റ് ടോപ്പിങ് വേഗത്തിലാക്കും

road white toping

ബെംഗളൂരു :  ഉപയോഗരഹിതമായ സ്ഥലങ്ങൾ വൃത്തിഹീനമായിട്ടിടുന്ന സ്ഥലമുടമകൾക്ക് നോട്ടീസുനൽകാനും പിഴചുമത്താനും തുഷാർ ഗിരിനാഥ് പറഞ്ഞു. കോർപ്പറേഷന്റെ ഓരോസോണിന്റെയും പരിധികളിലെ ഒഴിഞ്ഞസ്ഥലങ്ങൾ കണ്ടെത്തണം. ഈ സ്ഥലങ്ങളെ വസ്തുനികുതിയുടെ പരിധിയിൽ കൊണ്ടുവരാനും കമ്മിഷണർ നിർദേശംനൽകി. നഗരത്തിലെ റോഡുകളുടെ വൈറ്റ് ടോപ്പിങ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. മൊബൈൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെവേണം വൈറ്റ് ടോപ്പിങ് ജോലികൾ ചെയ്യാനെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കമ്മിഷണർ പറഞ്ഞു.

Read More

നഗരത്തിൽ അനധികൃത പരസ്യബാനർ; നിയമം ലംഘിച്ചാൽ രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും; മുന്നറിയിപ്പുമായി കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിലെ അനധികൃത പരസ്യബാനറുകൾ പ്രിന്റുചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനനടപടിയുമായി ബെംഗളൂരു കോർപ്പറേഷൻ. പരിധിയിലെ അനധികൃതപരസ്യങ്ങൾ ഇല്ലാതാക്കാൻ പ്രസ്സുകൾക്ക് നോട്ടീസയക്കും. അനധികൃതപരസ്യങ്ങൾ പ്രിന്റുചെയ്യുന്നതിനെതിരേ ഫ്ളെക്സ്, ബാനർ പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നിറിയിപ്പുനൽകി. നിയമം ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പ്രിന്റിങ് സ്ഥാപനങ്ങളക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ഫ്ളക്സുകളും ബാനറുകളും പ്രിന്റുചെയ്യരുത്. അനുമതിയുടെ പകർപ്പ് പ്രിന്റിങ് സ്ഥാപനങ്ങളിൽ കാണിക്കണം. പകർപ്പ് കോർപ്പറേഷനിൽനിന്നുതന്നെ ഉള്ളതാണെന്ന് പ്രിന്റർമാർ ഉറപ്പാക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.…

Read More

മംഗളൂരു- ബെംഗളുരു റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കി 

ബെംഗളുരു: കണ്ണൂർ കാസർകോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി ട്രെയിൻ റദ്ദാക്കല്‍ തുടരുന്നു. ബെംഗളൂരു-മംഗളൂരു പാതയില്‍ ഹാസൻ സക്ലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാതയില്‍ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കണ്ണൂർ- ബെംഗളുരു എക്സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇതിനെത്തുടർന്ന് റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ റദ്ദാക്കല്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ദക്ഷണ റെയില്‍വേ. തീവണ്ടി ഗതാഗം പുനസ്ഥാപിക്കുന്നതിനായി പാളത്തിലെ നിർമ്മാണ പ്രവർത്തികള്‍ തുടരുന്നതിനാല്‍ വീണ്ടും രണ്ടു ദിവസത്തേയ്ക്കു…

Read More

തന്റെ രോഗ വിവരം വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ 

എഡിഎച്ച്‌ഡി രോഗമുണ്ടെന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. പക്ഷെ തനിക്ക് അത് ഉപകാരമായാണ് തോന്നിയതെന്നും താരം പറഞ്ഞു. നടന്‍ ഫഹദ് ഫാസിലിനും (എഡിഎച്ച്‌ഡി) അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തനിക്കുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു. ‘എനിക്ക് എഡിഎച്ച്‌ഡി ഉണ്ട്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നുള്ളവരാകും എഡിഎച്ച്‌ഡി ഉള്ളവര്‍. അതില്‍ നിന്നാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അതിലൊരംശമുണ്ട്. ഡ്രസ് മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലുമൊക്കെ കാണും എന്നുള്ളതുകൊണ്ടാണ്. ഈയവസ്ഥ ഉള്ളവരില്‍ അതിന്റെ അളവ് കൂടുതലായിരിക്കും. എഡിഎച്ച്‌ഡി ഉള്ള ഒരാള്‍ക്ക് എപ്പോഴും ആളുകള്‍ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയായിരിക്കും.…

Read More
Click Here to Follow Us