ബെംഗളൂരു : സർക്കാർഡോക്ടർമാർക്ക് ഇനി മൊബൈലിൽ ഹാജർ രേഖപ്പെടുത്താം. ഇവർ ഹാജർ രേഖപ്പെടുത്തുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഉൾപ്പെടെ ഹാജറിൽ അറിയാം. ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്ന ‘മൊബൈൽ ബെയ്‌സ്ഡ് ജിയോഫെൻസ്ഡ് റിയൽ ടൈം’ ഹാജർ സമ്പ്രദായം ഓഗസ്റ്റ് ഒന്നിന് നിലവിൽവരും. ആശുപത്രികളിൽപ്പോകാതെ സ്വന്തംകാര്യം നിർവഹിക്കുന്ന ഡോക്ടർമാരെ കുടുക്കാൻകൂടിയാണ് പുതിയ ഹാജർസമ്പ്രദായം കൊണ്ടുവരുന്നത്. ആരോഗ്യപ്രവർത്തകർക്കും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കും പുതിയ ഹാജർസമ്പ്രദായം ബാധകമായിരിക്കും. ആശുപത്രികളിൽ രോഗികളെനോക്കാൻ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ലൊക്കേഷൻ തിരിച്ചറിയാൻകഴിയുന്ന ഹാജർസമ്പ്രദായം നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
Read MoreMonth: July 2024
നാലാം സ്‌പോട്ടിലും അർജുൻ ഇല്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ബെംഗളൂരു: അർജുനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഏറ്റവും കൂടുതല്‍ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്‌പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴത്തില്‍ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ചെളിയും പാറയും മാത്രമാണ് കണ്ടതെന്നും മറ്റ് സ്‌പോട്ടുകളിലെ പരിശോധന തുടരുമെന്നും ദൗത്യസംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ 12-ാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. മുങ്ങല്‍ വിദഗ്ദ്ധർക്ക്…
Read Moreബിജെപി നീക്കം ഉന്നമിടുന്നത് സർക്കാരിനെ; ഡികെഎസ്
ബെംഗളൂരു: ‘മുഡ’ അഴിമതി ആരോപണം ഉയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനെ ഉന്നമിട്ടുള്ളതാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരുടെ ഏതുതരം പ്രചാരണവും നേരിടാൻ കോണ്‍ഗ്രസ് ശക്തമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു. കർണാടകയില്‍ കോണ്‍ഗ്രസ് വലിയ ജനപിന്തുണയുള്ള പാർട്ടിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. കോണ്‍ഗ്രസിന്‍റെ വിജയം ബി.ജെ.പി ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൈസൂരുവിലേക്ക് പദയാത്ര നടത്താൻ ബി.ജെ.പി തീരുമാനിച്ചതായി പറയുന്നു. അവർ എത്ര മാർച്ച് വേണമെങ്കിലും നടത്തട്ടെ. മറികടക്കാനുള്ള പ്രചാരണം…
Read Moreലൈംഗികാതിക്രമം; നടൻ ജോൺ വിജയ്ക്കെതിരെ പരാതിയും തെളിവവും പുറത്ത് വിട്ട് ചിന്മയി
സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോണ്‍ വിജയ് കുരുക്കില്‍. ജോണ്‍ വിജയ്ക്കെതിരെ ഏതാനും സ്ത്രീകള്‍ നല്‍കിയ പരാതികളുടെ സ്ക്രീൻഷോട്ടുകള്‍ ഗായിക ചിന്മയി പുറത്തുവിട്ടു. ഏതാനും ദിവസങ്ങള്‍ക്കുമുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്ക്രീൻ ഷോട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജോലി സ്ഥലത്തും പബ്ബുകളിലും റെസ്റ്റോറന്റുകളിലുംവെച്ച് ജോണ്‍ വിജയ് സ്ത്രീകളെ മോശമായ രീതിയില്‍ നോക്കുകയും അവരില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട…
Read Moreബെംഗളൂരുവിൽ 6 കിലോ മീറ്റർ കാർ ഡ്രൈവിനേക്കാൾ വേഗം എത്തുക നടന്നാൽ എന്ന് ഗൂഗിൾ മാപ്പ്!!!
ബെംഗളൂരു: തിരക്കില്‍ നിന്നും തിരക്കിലേക്കാണ് നഗരം നീങ്ങുന്ന നഗരമാണ് ബെംഗളൂരു. റോഡായ റോഡുകളില്‍ വാഹനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു. നിരവധി തവണ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ബെംഗളൂരുവിന്‍റെ പീക്ക് അവസ്ഥകളെ കുറിച്ച് എഴുതിയിട്ടുണ്ട്. 10 കിലോമീറ്റര്‍ യാത്രയ്ക്ക് ആറ് മണിക്കൂർ വരെ സമയമെടുക്കുന്നുവെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പരിതപിച്ചത് ഏറെ വൈറലായിരുന്നു. ബെംഗളൂരുവിലെ തിരക്കിന്‍റെ മറ്റൊരു മുഖം സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് കാണിച്ച് തരികയാണ് പുതിയ സമൂഹ മാധ്യമ പോസ്റ്റ്. ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആർ പുരം റെയില്‍വേ സ്റ്റേഷനിലേക്ക് ഡ്രൈവ്…
Read Moreഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; യുവതി ഉഡുപ്പിയിൽ അറസ്റ്റിൽ
ബെംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാ(35 )ണ് ഉഡുപ്പിയില്‍ പിടിയിലായത്. മേല്‍പറമ്ബ് പൊലിസ് കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞ ദിവസം രാത്രിയോടെ കാസര്‍കോട്ടെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ചപ്പോഴാണ് ശ്രുതി മുങ്ങിയത്. ഐ. എസ്. ആര്‍. ഒയിലെ ജീവനക്കാരിയെന്ന വ്യാജേനെ ഇന്‍സ്റ്റന്റ് ഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണമാലയും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. യുവതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തളളുകയായിരുന്നു. യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവ്…
Read Moreമഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവിൽ യുവതി മരിച്ചു
ബെംഗളൂരു: മഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലുകാവുമറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്താണ് (32) മരിച്ചത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞപ്പിത്തം ബാധിച്ചിതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭൂമിയാംകുളം മൂന്നോലിക്കല്‍ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ.
Read Moreഷൂട്ടിങ്ങിനിടെ നടൻ അർജുൻ അശോകന് പരിക്ക്
കൊച്ചി: എം.ജി റോഡില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടന്മാരായ അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്ക് പരുക്കേറ്റു. സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവരുടെ തിരക്കഥയില്‍ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോമാന്‍സ്.
Read Moreദർശൻ ജയിലിലെ ഭക്ഷണം കഴിച്ചാൽ മതിയെന്ന് കോടതി
ബെംഗളൂരു: വീട്ടിൽ പാകം ചെയ്ത ഭക്ഷണം ജയിലിൽ അനുവദിക്കണമെന്ന രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നട സൂപ്പർതാരം ദർശൻ തൂഗുദീപയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. കൊലപാതകക്കേസിൽ അറസ്റ്റിലാകുന്ന ഒരാൾക്ക് ഇളവ് നൽകാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കർണാടക പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മാനുവൽ 2021ലെ റൂൾ 728ന് എതിരാണെന്നും ഹർജി തള്ളി കോടതി വ്യക്തമാക്കി. അതിനിടെ ദർശന്‍റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക്, മകന്‍റെ സ്കൂൾ അഡ്മിഷന്‍റെ കാര്യത്തിനാണ് സന്ദർശനം നടത്തിയത് എന്നാണ് വിശദീകരണം. ദർശന്‍റെ…
Read More24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
ബെംഗളൂരു: ഹോസ്റ്റലില്‍ കയറി 24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്. യുവതി പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. ജോലിയില്ലാത്തതിനാല്‍ പ്രതിയും യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവതിയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുണ്ടായിരുന്നു. ഇയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സുഹൃത്തിനോട് കുമാരി…
Read More