ബെംഗളൂരു : ബെംഗളൂരുവിൽ റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനും സിൽക്ക് ബോർഡ് ജങ്‌ഷനു മിടയിൽ നിർമിച്ച ഇരട്ട മേൽപ്പാലത്തിൽ റോഡ് ഗതാഗതം ഭാഗികമായി തുറന്നതിന് പിന്നാലെ നഗരത്തിൽ കൂടുതൽ ഇരട്ടമേൽപ്പാലങ്ങൾ കൂടി നിർമിക്കാൻ ആലോചന. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ രണ്ട് ഇരട്ട മേൽപ്പാലങ്ങൾ കൂടി നിർമിക്കാനുള്ള നിർദേശം ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) മുന്നോട്ടു വെച്ചിട്ടുണ്ട്. നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ജെ.പി. നഗർ ഫോർത്ത് ഫേസിനും (ജെ.ഡി. മാര മെട്രോ സ്റ്റേഷൻ) ഹെബ്ബാളിനും ഇടയിലാണ് ഒരു ഇരട്ട മേൽപ്പാലം നിർദേശിച്ചിട്ടുള്ളത്. ഹൊസഹള്ളിക്കും (മാഗഡി റോഡ് മെട്രോ…
Read MoreMonth: July 2024
ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവം: കാലിന് വെടിയുതിർത്ത് മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളൂരു : ബെംഗളൂരുവിനു സമീപം കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി. കനകപുര സ്വദേശികളായ ഹർഷ, കരുണേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജാതിപരാമർശത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ അറത്തെടുത്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഏഴുപേർക്കെതിരെയാണ് കേസുള്ളത്. അനീഷും ബന്ധുവും റോഡിലൂടെ നടന്നുപോയപ്പോൾ പ്രതികളിലൊരാൾ ഇരുവർക്കുമെതിരേ ജാതി പരാമർശം നടത്തുകയായിരുന്നു. ഇതേത്തുടർന്ന് വഴക്കുണ്ടായി.…
Read Moreരണ്ടര വർഷത്തിന് ശേഷം പീനിയ മേൽപാലത്തിൽ ഭാരവാഹനങ്ങൾ ഇന്ന് മുതൽ
ബംഗളുരു : പീനിയ മേൽപാലത്തിലൂടെ ഇന്ന് മുതൽ ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിപ്പ് നൽകി. വേഗപരിധി 40 കിലോമീറ്ററാണ്. രണ്ടര വർഷത്തിന് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.
Read Moreഎറണാകുളം – ബംഗളുരു വന്ദേഭാരത്; റോക്ക് എറണാകുളം സ്റ്റേഷനിൽ എത്തി
കൊച്ചി : എറണാകുളത്ത് നിന്നും പാലക്കാട് വഴി ബംഗളുരുവിലേക്ക് 31ന് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യൽ സർവീസിനുള്ള റോക്ക് ഷൊർണുരിൽ നിന്നും എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. നേരെത്തെ കൊല്ലത്തും എറണാകുളത്തുമായി കിടന്നിരുന്ന വന്ദേഭാരത് റോക്ക് മംഗളുരുവിലേക്ക് മാറ്റിയിരുന്നു. പകരം ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റോക്ക് പുതിയ സർവീസിന് ഉപയോഗിക്കാനാണ് ദക്ഷിണ റെയിൽവേയുടെ തീരുമാനം.
Read Moreഓഗസ്റ്റ് 4 വരെ കണ്ണൂർ എക്സ്പ്രസ് അടക്കം 14 ട്രെയിനുകൾ റദ്ധാക്കി
ബംഗളുരു : ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ ഓഗസ്റ്റ് 4 വരെ റദ്ധാക്കി. യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി . പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളു എന്ന് ദക്ഷിണ പശ്ചിമ റെയിൽ വേ മൈസൂരു ഡിവിഷനിൽ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു. സർവീസുകൾ റദ്ധാക്കിയതോടെ ഈ റൂട്ടിൽ യാത്രക്ലേശം രൂക്ഷമായി. ബംഗളുരു –…
Read Moreബി.സി.പി.എ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ – പെന്തെക്കൊസത് മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ ബെംഗളൂരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി.സി. പി. എ) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വൈകിട്ട് 4.30 മുതൽ കൊത്തന്നൂർ കെ. ആർ സി ക്കുസമീപമുള്ള ചർച്ച് ഓഫ് ഗോഡ് എബനേസർ വേർഷിപ്പ് സെൻ്ററിൽ ആണ് നടന്നത്. രക്ഷാധികാരിയും ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻറുമായ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ചാക്കോ കെ തോമസ് മുൻവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദികരിക്കുകയും സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ വാർഷിക റിപ്പോർട്ടും…
Read Moreബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍; പ്രതിഷേധം ശക്തം
ബെംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.
Read Moreബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
ബെംഗളൂരു: ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച് വാഹനം തല്ലിത്തകർത്ത സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ കയറ്റുന്നതിനായി സ്റ്റേഷനിലെത്തിയ ബൈക്ക് ടാക്സി ഡ്രൈവറായ യുവാവിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മറ്റു യാത്രക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നതായി ആരോപിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാരെ ഓട്ടോ ഡ്രൈവർമാർ ആക്രമിക്കുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്.
Read Moreനടൻ വിശാലിന് വിലക്ക്
ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര നടനാണ് വിശാല്‍. അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറിയായും (2017-2019 കാലയളവില്‍), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡൻ്റായും വിശാല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് 12 കോടിയോളം രൂപയുടെ തിരിമറികള്‍ നടത്തിയാതായി വിശാല്‍ മീത് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച് ഇപ്പോഴുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ ആ തുക തിരികെ നല്‍കണമെന്ന് വിശാലിനെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ വിശാല്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. അതിനാല്‍ വിശാലിനെ വെച്ച് ഇനി ആരും ചിത്രങ്ങള്‍…
Read Moreചാനൽ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർബുദ ബാധിതയായി കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു.
Read More