ഓഗസ്റ്റ് 4 വരെ കണ്ണൂർ എക്സ്പ്രസ് അടക്കം 14 ട്രെയിനുകൾ റദ്ധാക്കി

ബംഗളുരു : ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ ഓഗസ്റ്റ് 4 വരെ റദ്ധാക്കി.

യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്.  മണ്ണ് പൂർണമായും നീക്കി . പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളു എന്ന് ദക്ഷിണ പശ്ചിമ റെയിൽ വേ മൈസൂരു ഡിവിഷനിൽ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

സർവീസുകൾ റദ്ധാക്കിയതോടെ ഈ റൂട്ടിൽ യാത്രക്ലേശം രൂക്ഷമായി.

ബംഗളുരു – മൈസൂരു ദേശിയപാതയിലെ (എൻ.  എച്ച്.  75) ഷിറാഡി ചുരത്തിൽ കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിഞ്ഞതോടെ ഇതുവഴി ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് രാത്രിയാത്ര നിരോധനം തുടരുകയാണ്.

  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us