24 മണിക്കൂറില്‍ കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു;ഇന്ന് 87 മരണം;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു.മരണ സംഖ്യയിലും കുറവില്ല,ഇന്ന് സംസ്ഥാനത്ത് 87 കോവിഡ് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്,ഇതില്‍ 60 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.

മൈസുരു 6,ഉത്തര കന്നഡ 3,ബാഗല്‍ കോട്ടെ 3,ചിക്കബലപുര 2,റായിചൂരു 2,മണ്ട്യ,ശിവമോഗ്ഗ,തുമക്കുരു,രാമനഗര,ചിത്ര ദുര്‍ഗ,ചിക്കമഗലുരു ജില്ലകളില്‍ ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

സംസ്ഥാനത്ത് അകെ കോവിഡ് മരണം 928 ആയി,കോവിഡ് രോഗികളുടെ കോവിഡ് കാരണമല്ലാത്ത മരണം 6.

ഇന്ന് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 3176 പേര്‍ക്ക്,ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 1975 പേര്‍ ഉള്‍പ്പെടുന്നു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ധാര്‍ വാട് 139,ബെല്ലാരി 136,മൈസുരു 99,വിജയപുര 80,ദക്ഷിണ കന്നഡ 76,കലബുരഗി 67,ഉടുപ്പി 52,യാദഗിരി 49,ഉത്തര കന്നഡ 48,ബെലഗാവി 41,ഗദഗ് 39,ബീദര്‍ 35,ദാവനഗരെ 35,ബാഗല്‍ കോട്ടെ 34,ചിക്കബലപുര 32,മാണ്ട്യ 31,ശിവമോഗ്ഗ 29,രായിചൂരു 26,ഹാസന 25,തുമക്കുരു 24,കൊടുഗു 23,കോലാര 15,കൊപ്പാള 14,ചിക്കമഗലുരു 13,ചിത്ര ദുര്‍ഗ 12,ബെംഗളൂരു ഗ്രാമ ജില്ല 10,ചാമരാജ നഗര 8,ഹവേരി 6,രാമനഗര 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ രോഗികളുടെ എണ്ണം.

ഇന്ന് 1076 പേര്‍ ആശുപത്രി വിട്ടു ,ആകെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവരുടെ എണ്ണം 18466 ആയി,

ഇതുവരെ കര്‍ണാടകയില്‍ 47253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ആക്റ്റീവ് കേസുകള്‍ 27853 ആണ്.597 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

 

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts