റഷ്യയിൽ കുടുങ്ങിക്കിടന്ന 130 വിദ്യാർത്ഥികള്‍ തിരിച്ചെത്തി.

ബെംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ റഷ്യയിൽ കുടുങ്ങിയ 225 മെഡിക്കൽ വിദ്യാർത്ഥികളടങ്ങുന്ന പ്രത്യേക ചാർട്ടേർഡ് വിമാനം ബെംഗളൂരുവിലെത്തി.

ചൊവ്വാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയ വിദ്യാർത്ഥികളിൽ 130 പേർ കർണാടകയിൽ നിന്ന് തന്നെ ഉള്ളവരാണ്.

പ്രത്യേക ചാർട്ടേഡ് വിമാനം എത്തിക്കുന്നതിൽ ചുക്കാൻ പിടിച്ചത് ഈ വിദ്യാർത്ഥികളാണ്.

തിരിച്ചെത്തിയ വിദ്യാർത്ഥികളിൽ ആർക്കും കോവിഡ് 19 ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ തന്നെ തിരിച്ചെത്തിയവരെ എല്ലാം ഇന്സ്ടിട്യൂഷണൽ ക്വാറന്റീനിൽ വിട്ടിരിക്കുകയാണ്.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

റഷ്യയിൽ മെഡിസിന് പഠിക്കുന്ന കൊച്ചി, ഡൽഹി, നാഗ്പുർ, ചെന്നൈ തുടങ്ങിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാർച്ച് 28 നു റഷ്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഉടനെ തന്നെ വന്ദേ ഭാരത് മിഷൻ വിമാനത്തിൽ നാട്ടിൽ എത്തിച്ചിരുന്നു.

എങ്കിലും കർണാടകയിൽ നിന്നുള്ള 100 ഓളം കുട്ടികൾ റഷ്യയിൽ കുടുങ്ങി പോവുകയായിരുന്നു.

മോസ്കോയിൽ നിന്നും ബെംഗളുരുവിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലാത്തതിനാലാണ് ഈ സാഹചര്യം ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts