ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി സൂരജ് രേവണ്ണയുടെ (37) ജാമ്യഹർജി കോടതി വീണ്ടും തള്ളി. നിലവില്‍ ജൂലൈ 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സൂരജ് രേവണ്ണയുള്ളത്. സൂരജ് രേവണ്ണ ഏറെ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. തുടർന്ന്, ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കല്‍ഗുഡ് സ്വദേശിയായ 27കാരൻ നല്‍കിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ…
Read MoreMonth: July 2024
ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിലെ ഭക്ഷണത്തിന് അനുമതി നൽകണമെന്ന് ദർശന്റെ റിട്ട്
ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടൻ ദർശൻ. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്. ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്. വയറിളക്കവും ദഹനക്കേടും കാരണം…
Read Moreതട്ടിപ്പ് കേസിൽ അറസ്റ്റിലായ ചൈനീസ് യുവതിക്ക് മടക്കയാത്രയ്ക്ക് അനുമതി ഇല്ല
ബെംഗളൂരു: വായ്പ ആപ്പ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്നു നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. വിചാരണ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനീസ് വായ്പ ആപ്പ് ആയ പവർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി ഹു ഷാവേലിനാണ് 80 വയസ്സുള്ള പിതാവിന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈനയിലേക്ക് പോകാൻ അനുമതി തേടിയത്. കേരളത്തിലും ഇവർക്കെതിരെ കേസുണ്ട്. നാട്ടിലേക്ക് മടങ്ങാൻ കേരള ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെന്ന് വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസ് ആണിത്. 2017…
Read Moreമഴ കുറഞ്ഞെങ്കിലും തീരദേശ ജില്ലകളിൽ 13 വരെയെലോ അല്ലെർട്ട്
ബംഗളുരു: തീരദേശ ജില്ലകളിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പ്രശനം ഒഴിവായിട്ടില്ല. അതിനാൽ 13 വരെ യെലോഅല്ലെർട്ട് തുടരും. ഉത്തര കന്നഡ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളകെട്ടിൽ ആയതിനെ തുടർന്ന് മാറ്റിപാർപ്പിച്ച ഒട്ടേറെ കുടുംബങ്ങൾ ഇപ്പോഴും ദുരിതശ്വാസ കേന്ദ്രങ്ങളിൽ തന്നെ തുടരുകയാണ്.
Read Moreസർക്കാർ ജീവനക്കാർ പണിമുടക്കിലേക്ക്
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ഓഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കർണാടക ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷനാണ് പണി മുടക്ക് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് സിഎസ് സദാക്ഷരി പറഞ്ഞു.
Read Moreപോലീസുകാരനെ ആക്രമിച്ചയാളെ വെടിവച്ച് പിടികൂടി
ബെംഗളൂരു: ശിവമൊഗയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കുറ്റവാളിയെ മുട്ടിനു താഴെ വെടിവച്ച് പിടികൂടി. കൊലപാതകം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ റസാഖിനെയാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിൽ ഒളിവിൽ ആയിരുന്നു ഇയാൾ
Read Moreബസ് ഇല്ലാത്ത റൂട്ടുകളിൽ ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസ്
ബെംഗളൂരു: ഗതാഗത കുരുക്ക് കുറയ്ക്കാനും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ യാത്രസൗകര്യം ഉറപ്പുവരുത്താനും നിശ്ചിത റൂട്ടുകളിൽ ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസ് ആരംഭിക്കാൻ കരാർ വിളിച്ച് നഗരഗതാഗത ഡയറക്ടറേറ്റ്. മല്ലേശ്വരം സാംപിഗെ റോഡ് – സിരൂർ പാർക്ക് റോഡ്, മല്ലേശ്വരം, 18 ക്രോസ് ബസ് സ്റ്റാൻഡ് – സാൻഡൽ സോപ്പ് ഫാക്ടറി എന്നീ റൂട്ടുകളിലാണ് ആരംഭിക്കുന്നത്. വെബ്ടാക്സികളും മീറ്റർ ഓട്ടോകളും അമിത നിരക്ക് ഈടക്കുന്നെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ആരംഭിക്കുന്നത്. വെബ്ടാക്സികളും മീറ്റർ ഓട്ടോകളും അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഗ്രീൻ അർബൻ…
Read Moreസ്കൂൾ വിദ്യാർത്ഥിയുടെ മരണം; റാഗിങ്ങെന്ന് പിതാവ്
ബെംഗളൂരു: ചിത്രദുർഗയിൽ നവോദയ വിദ്യാർത്ഥി ഹോസ്റ്റലിൽ ജീവനൊടുക്കിയത് റാഗിംങിനെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം. ഹിരിയൂർ നവോദയ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൊലക്കരെ സ്വദേശി പ്രേം സാഗർ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
Read Moreവാടക വീടിന് നെഗറ്റീവ് റിവ്യൂ ഇട്ട യുവതിക്ക് നേരെ സൈബർ ആക്രമണം
ബെംഗളൂരു: വാടക വീടിന് നെഗറ്റീവ് റിവ്യൂ ഇട്ട യുവതിയുടെ നേർക്ക് വീട്ടുടമയുടെ സൈബർ ആക്രമണം. 32കാരനായ വീട്ടുടമയെ പ്രകോപിപ്പിച്ചത് യുവതി ഗൂഗിളില്‍ പി ജി സംവിധാനത്തേക്കുറിച്ച് മോശം റിവ്യു നല്‍കിയതാണ്. തുടർന്ന് ഇയാള്‍ ലൈംഗികത്തൊഴിലാളിയെന്ന രീതിയില്‍ 24 കാരിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. സംഭവം യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത് അസമയത്ത് തനിക്ക് പരിചയമില്ലാത്ത ഒട്ടനവധി പേർ ഫോണ്‍ വിളിക്കാൻ തുടങ്ങിയതോടെയാണ്. തുടർന്നാണ് ഇവർ പോലീസില്‍ പരാതി നല്‍കിയത്. പ്രതി ആനന്ദ് ശർമയെ പിടികൂടുന്നത് ശേഷാദ്രി പുരയില്‍ നിന്നാണ്. ഇയാള്‍ പിടിയിലായത് ഇന്നലെയാണ്.
Read Moreകേരളത്തിൽ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: വടക്കൻ കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനില്‍ക്കുന്നതിനാല്‍ 5 ദിവസത്തേക്കു കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. കേരള, തമിഴ്നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്…
Read More