പ്രതീക്ഷ മങ്ങി; മണ്ണിനടിയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കർണാടക 

ബെംഗളൂരു: അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ റഡാര്‍ സിഗ്‌നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്തെന്നും ഇതില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊട്ടടുത്ത പുഴയില്‍ ചെറുദ്വീപ് പോലെ മണ്‍കൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തെരച്ചില്‍ തുടരും. എല്ലാ സാധ്യതകളും പരിശോധിക്കും. തെരച്ചില്‍ ആരംഭിച്ച്‌…

Read More

നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ക്രീൻഡോർ സ്ഥാപിച്ചു;

ബംഗളുരു : നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമിനെയും ട്രാക്കിനെയും വേർതിരിക്കുന്ന സ്ക്രീൻഡോർ (പി.എസ്.ഡി.) ഇലക്ട്രോണിക് സിറ്റിക്ക് സമീപം നിർമാണം പൂർത്തിയായ കൊനപ്പന ആഗ്രഹാര സ്റ്റേഷനിൽ സ്ഥാപിച്ചു. ഡിസംബറിൽ സർവീസിന് ഒരുങ്ങുന്ന ആർ.വി റോഡ് -ബോംമസന്ദ്ര പാതയിലെ സ്റ്റേഷൻ ആണിത്. മെട്രോയിൽ ആദ്യമായാണ് ഇത്തരം ഡോർ സ്ഥാപിക്കുന്നത്.  15 കോടിയാണ് ചെലവ്. ട്രാക്കിലേക്ക് വീണ ഫോണുകളും മറ്റും എടുക്കാൻ ചാടുന്നതും ട്രാക്കിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വ്യാപകമായതോടെയാണ് നടപടി. നേരത്തെ ഭൂഗര്‍ഭ സ്‌റ്റേഷനുകളായ മജസ്റ്റിക്ക് , സെന്‍ട്രല്‍ കോളേജ് എന്നിവിങ്ങളില്‍ ഇവ…

Read More

നിപ; ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ 

മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു…

Read More

മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചു; ഭാര്യയെ വെടിവച്ച് കൊന്ന പ്രതി പിടിയിൽ 

ബെംഗളൂരു: വിരാജ്പേട്ടിൽ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം. ബെട്ടോളി പഞ്ചായത്ത്‌ മുൻ മെമ്പർ ശിൽപ സീതമ്മ ആണ് മരിച്ചത്. ഭർത്താവ് നായകന്ദ ബൊപ്പ ണ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ശിൽപ മൊബൈൽ ഫോണിൽ കൂടുതൽ സമയം സംസാരിക്കുന്നത് നായകന്ദ ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ചത്.

Read More

അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ എസ്പിയുടെ സെൽഫി;സമൂഹമാധ്യമത്തില്‍ രൂക്ഷ വിമർശനം

ബെംഗളൂരു: മണ്ണിനടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമർശനം. എസ്പി എം.നാരായണ ഐപിഎസിനെതിരെയാണ് വിമർശനം ഉയർന്നത്. തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെല്‍ഫിയെടുത്തത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയില്‍ സെല്‍ഫിയെടുത്ത് ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്യാമോ എന്നാണ് വിമർശനം ഉയർന്നത്. സമൂഹമാധ്യമത്തിലെ പേജ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ‘ഉപയോഗമില്ലാത്ത പോലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ശിരൂരില്‍…

Read More

ഉടൻ അർജുനെ പുറത്തെത്തിക്കണം, ഇല്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും; സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ

ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിമാക്കാത്ത സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ . മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അർജുൻ. ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല .ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ച്‌ പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷണ്‍മുഖപ്പ പറഞ്ഞു. സംസ്ഥാന സർക്കാർ ലോറി ഡ്രൈവർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാൻ ഞങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണയ്‌ക്കുന്നവരോ ചെളിയില്‍ കുടുങ്ങിയിരുന്നെങ്കിലോ? അർജുൻ…

Read More

സ്കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ ഇനി ആറുദിവസവും കോഴിമുട്ട നൽകും

ബെംഗളൂരു : കർണാടകത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഇനി ആഴ്ചയിൽ ആറുദിവസവും ഉച്ചഭക്ഷണത്തിനൊപ്പമുള്ള വിഭവമായി പുഴുങ്ങിയ കോഴിമുട്ട ലഭിക്കും. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായാണിത്. അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് യൂണിവേഴ്‌സിറ്റിയും വിദ്യാഭ്യാസ വകുപ്പും തമ്മിൽ കരാർ ഒപ്പിട്ടു. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ മൂന്നു വർഷം തുടർച്ചയായി കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം കോഴിമുട്ട നൽകാനാണ് പദ്ധതി. ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന 55.26 ലക്ഷം കുട്ടികൾക്ക് പദ്ധതി പ്രയോജനപ്പെടും. മുട്ട കഴിക്കാത്ത കുട്ടികൾക്ക് പഴം, കടലമിഠായി തുടങ്ങിയവ നൽകുന്നുണ്ട്. നിലവിൽ ആഴ്ചയിൽ രണ്ടു…

Read More

നിപ: ചികിത്സയിലുള്ള കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍; 63 പേര്‍ ഹൈ റിസ്‌കില്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍

കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍…

Read More

മലപ്പുറത്ത് നിപ രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ ​ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ​ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Read More

വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി ദർശൻ; നടന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് കോടതി

ബെംഗളൂരു : വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ബെംഗളൂരുവിലെ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു. ജയിൽഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അപേക്ഷയിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി നിർദേശാനുസരണമാണ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ ദർശൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ.…

Read More
Click Here to Follow Us