കെ.ആർ.എസ്. അണക്കെട്ടിൽ ജലനിരപ്പുയർന്നു; സമീപപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്

ബെംഗളൂരു : കനത്തമഴയിൽ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് സമീപപ്രദേശങ്ങളിൽ പ്രളയമുന്നറിയിപ്പ്. അണക്കെട്ടിൽനിന്ന് 50,000 ക്യുസെക്സ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചതിനാലാണ് മുന്നറിയിപ്പുനൽകിയത്. കാവേരി നീരാവരി നിഗം ലിമിറ്റഡ് ഉദ്യോഗസ്ഥരാണ് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടർച്ചയായി രണ്ടാംദിനവും അണക്കെട്ടിലേക്ക് 60,000 ക്യുസെക്സിനുമുകളിൽ വെള്ളമെത്തി. ഞായറാഴ്ച രാവിലെ അണക്കെട്ടിൽ 69,617 ക്യുസെക്സ് വെള്ളമെത്തി. ഞായറാഴ്ച കെ.ആർ.എസ്. അണക്കെട്ടിലെ ജലനിരപ്പ് 122.7 അടിയായിരുന്നു. 124.8 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഇനിയും വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ രംഗനത്തിട്ട് പക്ഷിസങ്കേതംപോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. കബനി അണക്കെട്ടിലും ജലനിരപ്പ് കൂടിവരുകയാണ്.…

Read More

വമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ; ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്ന തുക

ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം. ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics 2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‍ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയുടെ അഭിമാന…

Read More

‘ഞാൻ ശരിക്കും ഖേദിക്കുന്നു…’: കർണാടക സംവരണ ബില്ലിനെതിരെ എതിർപ്പുന്നയിച്ചതിന് ഫോൺപേ സി.ഇ.ഒ സമീർ നിഗം ​​ക്ഷമാപണം നടത്തി

ബംഗളുരു : കന്നഡിഗ തൊഴിൽ സംവരണ ബില്ലിനെതിരെ രംഗത്ത് വന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ ഫോൺപേ സ്ഥാപകനും സി. ഇ. ഒ. യുമായ സമീർ നിഗം മാപ്പ് പറഞ്ഞു. ബിൽ അപമാനകരമാണെന്ന വിമർശനമാണ് നിഗം ഉന്നയിച്ചത്. രക്ഷിതാക്കൾക്ക് സേന വിഭാഗങ്ങളിൽ ജോലി ഉള്ളതിനാൽ ഒരു സംസ്ഥാനത്തും സ്ഥിരമായി താമസിക്കാൻ ആകാത്ത തന്നെ പോലുള്ളവർക്ക് അവകാശങ്ങൾ നിഷേധിക്കപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. https://x.com/_sameernigam/status/1813594187977359588?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1813594187977359588%7Ctwgr%5Edd45dab99961fafdb544705e79666e320db20f26%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.livemint.com%2Fnews%2Findia%2Fi-am-truly-sorry-phonepe-ceo-sameer-nigam-offers-apology-for-lashing-out-at-karnataka-reservation-bill-11721571995861.html ഇതേതുടർന്ന് ഫോൺ പേ ആപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാംപെയിനുകൾ സജീവമായതോടെയാണ് സമീർ ഉപാധികളില്ലാതെ മാപ്പ് പറഞ്ഞത്. കർണാടകയേയോ കന്നഡിഗരെ…

Read More

സബർബൻ റെയിലിനായി മരംമുറിച്ചുമാറ്റിയത് 33,333 മരങ്ങൾ: നോട്ടീസയച്ച് ഹരിത ട്രിബ്യൂണൽ

ബെംഗളൂരു : സബർബൻ റെയിൽ പദ്ധതിക്കായി 33,333 മരങ്ങൾ മുറിക്കുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാനസർക്കാരിന് നോട്ടീസ് അയച്ചു. മരങ്ങൾ മുറിച്ചതുസംബന്ധിച്ച മാധ്യമവാർത്തകളെ തുടർന്ന് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.), കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കമ്പനി (കെ റൈഡ്), ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ എന്നിവരോട് മറുപടിതേടി നോട്ടീസ് അയക്കുകയായിരുന്നു. കേസ് ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണ ബെഞ്ചിലേക്ക് മാറ്റുകയും അടുത്തവാദം…

Read More

എൻജിനീയറിങ് ആർക്കിടെക്ചർ; സ്വകാര്യ കോളേജുകളിൽ 10% ഫീസ് ഉയരും : പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ബംഗളുരു : സ്വകാര്യ എൻജിനീയറിങ്, ആർക്കിടെക്ചർ കോളജുകളിലെ ഫീസ് 10% കൂട്ടി. സി.ഇ.ടി. പ്രവേശനപ്പരീക്ഷ പ്രകാരമുള്ള ടൈപ്പ് -1 കോളജുകളിൽ 84,596 രൂപയുമാണ് പുതുക്കിയ ഫീസ്. കോമഡ് കെ പ്രവേശനപരീക്ഷ പ്രകാരമുള്ള ടൈപ്പ് -1 കോളജുകളിൽ 1.86 ലക്ഷം രൂപയും ടൈപ്പ് -2 കോളജുകളിൽ 2.61 ലക്ഷം രൂപയുമാണ് പുതുക്കിയ നിരക്ക്. സർക്കാർ, എയിഡഡ് കോളജുകളിലെ ഫീസ് മാറ്റമില്ല.

Read More

ഓൺലൈൻ ആപ്പിൽ കാണിക്കുന്നതിനെക്കാൾ കൂടുതൽ നിരക്ക് ആവശ്യപ്പെടുന്നു കൊടുത്തില്ലെങ്കിൽ ഭീഷണി; ഓൺലൈൻ ഓട്ടോ മോശം അനുഭവങ്ങൾ ഏറുന്നു

ബെംഗളൂരു : നഗരത്തിൽ ഓൺലൈൻ ഓട്ടോറിക്ഷകളിൽ യാത്രചെയ്യുന്നവർ നേരിടുന്ന ദുരനുഭവങ്ങൾ വർധിച്ചുവരുന്നതായി പരാതി. മുമ്പൊക്കെ സ്റ്റാൻഡുകളിൽനിന്നു വിളിക്കുന്ന ഓട്ടോറിക്ഷകളായിരുന്നു കൂടുതലും യാത്രക്കാരെ കബളിപ്പിച്ചിരുന്നത്. ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഓട്ടോറിക്ഷകളുടെ ഭാഗത്തുനിന്നും യാത്രക്കാർക്ക് ദുരനുഭവം നേരിടുന്നുണ്ട്. ആവശ്യപ്പെട്ട യാത്രാക്കൂലി കൊടുക്കാത്തിന് യാത്രക്കാർക്കുനേരേ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭയംകാരണം പലരും ഇക്കാര്യങ്ങൾ പുറത്തുപറയാറില്ല. അതേസമയം, യാത്രക്കാരോട് നല്ലരീതിയിൽ പെരുമാറുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുമുണ്ട്. യാത്രാക്കൂലി ഓൺലൈനായി നൽകാൻ നോക്കിയിട്ട് പറ്റാത്തതിനാൽ പിന്നീട് അയച്ചാൽമതിയെന്ന് പറഞ്ഞ്‌ നമ്പർ കൊടുത്തശേഷം പോകുന്ന ഡ്രൈവർമാരും നഗരത്തിലുണ്ട്. നമ്മ യാത്രി വഴി ഓട്ടോറിക്ഷ ബുക്കുചെയ്ത…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂർ സന്ദർശിച്ചു  

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെത്തി. അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യങ്ങള്‍ക്കായി സൈന്യം എത്തിയതിന് പിന്നാലെയാണ് അദ്ദേഹവും ഷിരൂരിലെത്തിയത്. സിദ്ധരാമയ്യയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തിയെന്നാണ് സൂചന. അതേസമയം, ബെലഗാവിയില്‍ നിന്നും 40 അംഗ സൈനിക സംഘമാണ് ഷിരൂരില്‍ എത്തിയത്. എൻഡിആർഎഫുമായി സൈന്യം ചർച്ച നടത്തും. കേരള-കർണാടക ഏരിയ കമാൻഡറുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക. മണ്ണിന്‍റെ ഘടന, കാലാവസ്ഥ, മണ്ണിടിച്ചില്‍ സാധ്യത എന്നിവയും സൈന്യം പരിശോധിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ഇടപെടലിനെ തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സൈന്യവുമായി ബന്ധപ്പെട്ടത്.

Read More

കേരളത്തിലെ ബാറുകളുടെ പ്രവർത്തനസമയം മാറിയേക്കും 

BAR LIQUIR DRINK BAR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ നിലവില്‍വരുമെന്ന് സൂചന. ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല. ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്നും ഡ്രൈ ഡേ പിന്‍വലിച്ചാല്‍ 12 അധികപ്രവര്‍ത്തി ദിനങ്ങള്‍ കിട്ടുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നാം തീയതിയിലെ അവധി തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബാറുടമകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലുള്ള നിരവധി മാറ്റങ്ങള്‍ നയത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് ഗുണമാകുമെന്നും കേരളത്തില്‍ ഒന്നാം തീയതി…

Read More

ഇന്ത്യൻ 2 ഒടിടി യിലേക്ക് 

സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നു. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ടു ഒടിടിയിലേക്ക് വരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച കൊണ്ട് ഇന്ത്യന്‍2 ആകെ നേടിയത് 72 കോടി രൂപയാണ്. എട്ടാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴിലില്‍…

Read More

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷണം; നേരിടാൻ തയ്യാറെന്ന് വെല്ലുവിളിച്ച് ആർ.അശോക

ബെംഗളൂരു : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന അഴിമതികളെപ്പറ്റി അന്വേഷണം നടത്താൻ സിദ്ധരാമയ്യ സർക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി 15 മാസമായിട്ടും ഈ അഴിമതികളെപ്പറ്റി അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക ചോദിച്ചു. മഹർഷി വാല്മീകി എസ്.ടി.കോർപ്പറേഷനിൽ 187 കോടി രൂപയുടെ അഴിമതി നടത്തിയവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും ആർ.അശോക ആരോപിച്ചു. വാല്മീകി കോർപ്പറേഷനിലെ ഫണ്ട് തിരിമറിയെക്കുറിച്ച് വെള്ളിയാഴ്ച നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് ബി.ജെ.പി.യുടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 21 അഴിമതികൾ നടന്നതായി സിദ്ധരാമയ്യ ആരോപിച്ചത്. ഇതിന്റെ പട്ടികയും അഴിമതിയുടെ തുകയും…

Read More
Click Here to Follow Us