മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂർ സന്ദർശിച്ചു  

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെത്തി.

അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യങ്ങള്‍ക്കായി സൈന്യം എത്തിയതിന് പിന്നാലെയാണ് അദ്ദേഹവും ഷിരൂരിലെത്തിയത്.

സിദ്ധരാമയ്യയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തിയെന്നാണ് സൂചന.

അതേസമയം, ബെലഗാവിയില്‍ നിന്നും 40 അംഗ സൈനിക സംഘമാണ് ഷിരൂരില്‍ എത്തിയത്.

എൻഡിആർഎഫുമായി സൈന്യം ചർച്ച നടത്തും.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

കേരള-കർണാടക ഏരിയ കമാൻഡറുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക.

മണ്ണിന്‍റെ ഘടന, കാലാവസ്ഥ, മണ്ണിടിച്ചില്‍ സാധ്യത എന്നിവയും സൈന്യം പരിശോധിക്കും.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ഇടപെടലിനെ തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സൈന്യവുമായി ബന്ധപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts