കെ.ആർ.എസ്. അണക്കെട്ടിൽ ജലനിരപ്പുയർന്നു; സമീപപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്

ബെംഗളൂരു : കനത്തമഴയിൽ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് സമീപപ്രദേശങ്ങളിൽ പ്രളയമുന്നറിയിപ്പ്.

അണക്കെട്ടിൽനിന്ന് 50,000 ക്യുസെക്സ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചതിനാലാണ് മുന്നറിയിപ്പുനൽകിയത്.

കാവേരി നീരാവരി നിഗം ലിമിറ്റഡ് ഉദ്യോഗസ്ഥരാണ് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടർച്ചയായി രണ്ടാംദിനവും അണക്കെട്ടിലേക്ക് 60,000 ക്യുസെക്സിനുമുകളിൽ വെള്ളമെത്തി.

ഞായറാഴ്ച രാവിലെ അണക്കെട്ടിൽ 69,617 ക്യുസെക്സ് വെള്ളമെത്തി. ഞായറാഴ്ച കെ.ആർ.എസ്. അണക്കെട്ടിലെ ജലനിരപ്പ് 122.7 അടിയായിരുന്നു. 124.8 അടിയാണ് പരമാവധി സംഭരണശേഷി.

  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഇനിയും വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ രംഗനത്തിട്ട് പക്ഷിസങ്കേതംപോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

കബനി അണക്കെട്ടിലും ജലനിരപ്പ് കൂടിവരുകയാണ്. ഞായറാഴ്ച 39,396 ക്യുസെക്സ് വെള്ളമെത്തി. സംസ്ഥാനത്തെ അൽമാട്ടി, തുംഗഭദ്ര, നാരായണപുര അണക്കെട്ടുകളിലും ജലനിരപ്പുയർന്നു.

അതിനാൽ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാണ്. കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ 25 വരെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.\

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം
[masterslider id="10"]

Related posts