‘ഞാൻ ശരിക്കും ഖേദിക്കുന്നു…’: കർണാടക സംവരണ ബില്ലിനെതിരെ എതിർപ്പുന്നയിച്ചതിന് ഫോൺപേ സി.ഇ.ഒ സമീർ നിഗം ​​ക്ഷമാപണം നടത്തി

ബംഗളുരു : കന്നഡിഗ തൊഴിൽ സംവരണ ബില്ലിനെതിരെ രംഗത്ത് വന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ ഫോൺപേ സ്ഥാപകനും സി. ഇ. ഒ. യുമായ സമീർ നിഗം മാപ്പ് പറഞ്ഞു.

ബിൽ അപമാനകരമാണെന്ന വിമർശനമാണ് നിഗം ഉന്നയിച്ചത്.

രക്ഷിതാക്കൾക്ക് സേന വിഭാഗങ്ങളിൽ ജോലി ഉള്ളതിനാൽ ഒരു സംസ്ഥാനത്തും സ്ഥിരമായി താമസിക്കാൻ ആകാത്ത തന്നെ പോലുള്ളവർക്ക് അവകാശങ്ങൾ നിഷേധിക്കപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു

https://x.com/_sameernigam/status/1813594187977359588?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1813594187977359588%7Ctwgr%5Edd45dab99961fafdb544705e79666e320db20f26%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.livemint.com%2Fnews%2Findia%2Fi-am-truly-sorry-phonepe-ceo-sameer-nigam-offers-apology-for-lashing-out-at-karnataka-reservation-bill-11721571995861.html

ഇതേതുടർന്ന് ഫോൺ പേ ആപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാംപെയിനുകൾ സജീവമായതോടെയാണ് സമീർ ഉപാധികളില്ലാതെ മാപ്പ് പറഞ്ഞത്.

കർണാടകയേയോ കന്നഡിഗരെ അപമാനിക്കാൻ ഉദ്ദേശിച്ചട്ടില്ല.

സാങ്കേതികവിദ്യാസ്ഥാപനങ്ങളുടെ ഈറ്റില്ലമായ ബംഗളുരുവിലാണ് ഫോൺപേ പിറന്നത്.

അതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
[masterslider id="10"]

Related posts