ഉടൻ അർജുനെ പുറത്തെത്തിക്കണം, ഇല്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും; സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ

ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിമാക്കാത്ത സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ .

മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അർജുൻ.

ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല .ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ച്‌ പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷണ്‍മുഖപ്പ പറഞ്ഞു.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

സംസ്ഥാന സർക്കാർ ലോറി ഡ്രൈവർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.

മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാൻ ഞങ്ങളെയും അനുവദിക്കുന്നില്ല.

മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണയ്‌ക്കുന്നവരോ ചെളിയില്‍ കുടുങ്ങിയിരുന്നെങ്കിലോ? അർജുൻ എന്ന ലോറി ഡ്രൈവറെ സംസ്ഥാന സർക്കാർ ഉടൻ സംരക്ഷിക്കണം. നാളെ ഉച്ചയ്‌ക്ക് 12നകം ലോറി നീക്കം ചെയ്യണം. ഇല്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തിച്ച്‌ നിർത്തിയിടുമെന്നും ഷണ്‍മുഖപ്പ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts