സ്കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ ഇനി ആറുദിവസവും കോഴിമുട്ട നൽകും

ബെംഗളൂരു : കർണാടകത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഇനി ആഴ്ചയിൽ ആറുദിവസവും ഉച്ചഭക്ഷണത്തിനൊപ്പമുള്ള വിഭവമായി പുഴുങ്ങിയ കോഴിമുട്ട ലഭിക്കും.

സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായാണിത്. അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന് യൂണിവേഴ്‌സിറ്റിയും വിദ്യാഭ്യാസ വകുപ്പും തമ്മിൽ കരാർ ഒപ്പിട്ടു. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ മൂന്നു വർഷം തുടർച്ചയായി കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം കോഴിമുട്ട നൽകാനാണ് പദ്ധതി.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന 55.26 ലക്ഷം കുട്ടികൾക്ക് പദ്ധതി പ്രയോജനപ്പെടും.

മുട്ട കഴിക്കാത്ത കുട്ടികൾക്ക് പഴം, കടലമിഠായി തുടങ്ങിയവ നൽകുന്നുണ്ട്. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം കോഴിമുട്ട നൽകുന്നുണ്ട്.

ഇതിനൊപ്പം നാല് ദിവസം അസിം പ്രേംജി ഫൗണ്ടേഷൻ മുട്ട ലഭ്യമാക്കാനാണ് കരാറായത്. ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, അസിം പ്രേംജി ഫൗണ്ടേഷൻ ചെയർമാൻ അസിം എച്ച്.പ്രേംജി, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts