നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ക്രീൻഡോർ സ്ഥാപിച്ചു;

ബംഗളുരു : നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമിനെയും ട്രാക്കിനെയും വേർതിരിക്കുന്ന സ്ക്രീൻഡോർ (പി.എസ്.ഡി.) ഇലക്ട്രോണിക് സിറ്റിക്ക് സമീപം നിർമാണം പൂർത്തിയായ കൊനപ്പന ആഗ്രഹാര സ്റ്റേഷനിൽ സ്ഥാപിച്ചു.

ഡിസംബറിൽ സർവീസിന് ഒരുങ്ങുന്ന ആർ.വി റോഡ് -ബോംമസന്ദ്ര പാതയിലെ സ്റ്റേഷൻ ആണിത്.

മെട്രോയിൽ ആദ്യമായാണ് ഇത്തരം ഡോർ സ്ഥാപിക്കുന്നത്.  15 കോടിയാണ് ചെലവ്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ട്രാക്കിലേക്ക് വീണ ഫോണുകളും മറ്റും എടുക്കാൻ ചാടുന്നതും ട്രാക്കിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വ്യാപകമായതോടെയാണ് നടപടി.

നേരത്തെ ഭൂഗര്‍ഭ സ്‌റ്റേഷനുകളായ മജസ്റ്റിക്ക് , സെന്‍ട്രല്‍ കോളേജ് എന്നിവിങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ ബി.എം.ആര്‍.സി.എല്‍ തീരുമാനിക്കിരുന്നു. നിര്‍മാണം പുരോഗമിക്കുന്ന കല്ലേനഗ്രഹാര – നാഗവാര പാതയിലെ എല്ലാ ഭൂഗര്‍ഭ സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കാന്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts