മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച്ചയെന്ന് റിപ്പോർട്ട്‌ 

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന. ഇന്നു വൈകീട്ടു ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി…

Read More

ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താൻ അല്ലെന്ന് നടിയുടെ വെളിപ്പെടുത്തൽ 

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് നടി ഏയ്ഞ്ചലിന്‍ മരിയ. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യരുതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. “എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഒരു സ്റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസണ്‍ മഴയും ഇടിവെട്ടും ഒക്കെയുള്ളതായതിനാല്‍ വീട്ടിലെ കറണ്ട് പോകുകയും ഫോണില്‍ ചാര്‍ജ്…

Read More

യദുവീർ അരമനയിൽനിന്ന് ജനങ്ങൾക്കിടയിലേക്കെത്തി; മൈസൂരു രാജാവ് ഇനി ജനപ്രതിനിധി

ബെംഗളൂരു : കൊട്ടാരനഗരമായ മൈസൂരുവിലെ രാജാവ് ഇനി ജനപ്രതിനിധി. യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ 1,41,872 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. മൈസൂരു-കുടക് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ യദുവീർ കോൺഗ്രസിലെ എം. ലക്ഷ്മണയെയാണ് പരാജയപ്പെടുത്തിയത്. 2013-ൽ അന്നത്തെ മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ് വൊഡയാറുടെ വിയോഗത്തോടെയാണ് യദുവീർ മൈസൂരു രാജാവായത്. ബെംഗളൂരുവിലെ അരശ് കുടുംബത്തിൽ പിറന്ന യദുവീറിനെ 23-ാം വയസ്സിൽ രാജകുടുംബത്തിലേക്കു രാജ്ഞി പ്രമോദാ ദേവി ദത്തെടുക്കുകയായിരുന്നു. യുവരാജാവിന് മൈസൂരുകാർ നൽകുന്ന ബഹുമാനം വോട്ടാക്കിമാറ്റി മണ്ഡലം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി. അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. നിലവിലെ എം.പി.…

Read More

ഇതരമതത്തിൽപ്പെട്ട സഹപ്രവർത്തകയെ ബൈക്കിൽ കയറ്റി; യുവാവിന് നേരെ സദാചാര ആക്രമണം

ബെംഗളൂരു : ഇതരമതത്തിൽപ്പെട്ട സഹപ്രവർത്തകയെ ബൈക്കിൽ കയറ്റിയതിന് യുവാവിനുനേരേ സദാചാര ആക്രമണം. ശിവമോഗയിലെ ഇലിയാസ് നഗറിലാണ് സംഭവം. ശിവമോഗ കുംബാരഗുണ്ഡി സ്വദേശി എസ്.ബി. നന്ദനാണ് ആക്രമണത്തിനിരയായത്. സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് നന്ദൻ.

Read More

പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല; ജെ.ഡി.എസ്.സഖ്യം ബി.ജെ.പി.ക്ക് തുണയായില്ല

ബെംഗളൂരു : കർണാടകത്തിൽ ജെ.ഡി.എസിനെ എൻ.ഡി.എ.യിലുൾപ്പെടുത്തിയത് ബി.ജെ.പി.ക്ക് പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. ഓൾഡ് മൈസൂരു മേഖലയിലെ രണ്ട് മണ്ഡലങ്ങളും വടക്കൻ കർണാടകത്തിലെ ഏഴ് മണ്ഡലങ്ങളും പിടിച്ചുനിർത്താൻ സഖ്യത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ബി.ജെ.പി.യിൽ ചോദ്യമുയർന്നേക്കും. വൊക്കലിഗ ഹൃദയഭൂമിയായ ഓൾഡ് മൈസൂരു മേഖലയിലാണ് ജെ.ഡി.എസിന് കാര്യമായ സ്വാധീനമുള്ളത്. അവിടെ ചാമരാജനഗറും ഹാസനും എൻ.ഡി.എ.യ്ക്ക് നഷ്ടപ്പെട്ടു. വടക്കൻ കർണാടകത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മണ്ഡലങ്ങളിലും ജെ.ഡി.എസിന് സ്വാധീനമുണ്ട്. അവിടെയും നേട്ടമുണ്ടാക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ലൈംഗികപീഡന ആരോപണമുയർന്നത് സഖ്യകക്ഷിയെന്ന…

Read More

സംസ്ഥാനത്തെ സവാള കയറ്റുമതിനികുതി പിൻവലിച്ച് കേന്ദ്രസർക്കാർ; ഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്

ബെംഗളൂരു : സവാള കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ നികുതി കർണാടകത്തിൽ മാത്രം പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ മഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സവാള കയറ്റുമതി നിരോധിച്ച സർക്കാർനടപടിയിൽ സംസ്ഥാനത്തെ കർഷകർ ഏറെ നഷ്ടം സഹിക്കുകയായിരുന്നു. പിന്നീട് കയറ്റുമതിനിരോധനം പിൻവലിച്ചെങ്കിലും കയറ്റുമതിനികുതി ഏർപ്പെടുത്തുകമൂലം കർഷകർ വീണ്ടും പ്രയാസത്തിലായി. കയറ്റുമതിനികുതി 40 ശതമാനം ഏർപ്പെടുത്തിയതിനുപുറമേ ടണ്ണിന് 550 ഡോളറിലേ സവാള കയറ്റുമതിചെയ്യാൻ പാടുള്ളൂവെന്ന നിബന്ധനയും സർക്കാർ വെച്ചിരുന്നു. ഇതോടെ സവാള വില 770 ഡോളറോളമായി ഉയരും. 350 ഡോളറിന് പാകിസ്താനിൽനിന്നും ഈജിപ്തിൽനിന്നും സവാള ലഭിക്കുമ്പോൾ ഇവിടെനിന്ന് ആര്…

Read More

സംസ്ഥാനത്ത് മത്സരിച്ച മന്ത്രിമക്കളിൽ ജയം മൂന്നുപേർക്ക്; 41 വനിതകളിൽ ജയിച്ചത് മൂന്നു വനിതകൾ മാത്രം

ബെംഗളൂരു : കർണാടകത്തിൽ വിവിധ മണ്ഡലങ്ങളിലായി 41 വനിതകൾ മത്സരിച്ചതിൽ ജയിച്ചത് മൂന്നു പേർ മാത്രം. ബി.ജെ.പി.യിൽനിന്ന് ഒരാളും കോൺഗ്രസിൽനിന്ന് രണ്ടു പേരുമാണ് ജയിച്ചത്. ബെംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണ് ബി.ജെ.പി.യിൽ നിന്ന് ജയിച്ച ഏക വനിത. ചിക്കോടിയിൽ പ്രിയങ്ക സതീഷ് ജാർക്കിഹോളിയും ദാവണഗെരെയിൽ ഡോ. പ്രഭ മല്ലികാർജനുമാണ് കോൺഗ്രസിൽനിന്ന് പാർലമെന്റിലേക്കെത്തിയ വനിതകൾ. കഴിഞ്ഞ തവണ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിച്ച ശോഭ കരന്തലജെ ഇത്തവണ ബെംഗളൂരു നോർത്തിൽ സ്ഥാനാർഥിയായപ്പോൾ ആദ്യഘട്ടത്തിൽ പ്രാദേശിക ഘടകങ്ങളുടെ എതിർപ്പുണ്ടായിരുന്നു. എങ്കിലും രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശോഭയുടെ…

Read More

പുതിയ കരുനീക്കങ്ങളുമായി കുമാരസ്വാമി ദേശീയ രാഷ്ട്രീയത്തിലേക്ക്

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ കരുനീക്കങ്ങളുമായി നിറഞ്ഞുകളിക്കുന്ന ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്. നിലവിൽ ചന്നപട്ടണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. യായിരിക്കെയാണ് അദ്ദേഹം മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രി പദത്തിലെത്തുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന. കർണാടകത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ രക്ഷിക്കാനുള്ള വഴിയെന്ന നിലയിലാണ് നീക്കങ്ങൾ. ജെ.ഡി.എസിന്റെ പ്രഖ്യാപിത ആദർശങ്ങൾ മാറ്റിവെച്ച് ബി.ജെ.പി.യുമായി കൈകോർത്തതും ഇത് മുന്നിൽക്കണ്ടാണ്. മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് ഹാസൻ കൈവിട്ടുപോയെങ്കിലും ബാക്കി രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായതും നേട്ടമായി. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ…

Read More

ഐലൻഡ് എക്‌സ്പ്രസ്‌ വഴി തിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷനിൽ അറ്റകുറ്റപണികളുടെ ഭാഗമായി കെ എസ് ആർ ബെംഗളൂരു – എറണാകുളം എക്‌സ്പ്രസ്‌ (126771 / 12678) ഇന്നും നാളെയും 13 നും പോത്തന്നൂർ, ഇരുഗുർ വഴി തിരിച്ചുവിടും. കോയമ്പത്തൂരിൽ നിർത്തില്ല. പകരം പോത്തനൂരിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കൂടാതെ എസ് എം വി ടി ബെംഗളൂരു – കൊച്ചുവേളി എക്സ് പ്രസ് (12677 ) ഇന്നും 12 നും 19 നും 20 മിനിറ്റ് വൈകിയോടും  

Read More

ജനപിന്തുണ കുറഞ്ഞു; മോദിക്ക് പ്രധാനമന്ത്രി ആകാൻ അവകാശമില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : ജനപിന്തുണയ്ക്ക് കുറവുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താനുള്ള ധാർമിക അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മോദി തരംഗം രാജ്യത്തുണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മോദിയുടെ ജനപിന്തുണയ്ക്ക് കുറവുവന്നതിന്റെ സൂചനയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. പരാജയം വരുന്ന വിവരം മോദി തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പിന്നീട് അദ്ദേഹം ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടുചോദിച്ചതും മുസ്‌ലിങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Read More