ഡൽഹി: നിർണായക പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിജയം ഉറപ്പിച്ചു. എക്സിറ്റ് പോൾ സർവേകൾ പ്രവചിച്ച പോലെയും പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടതിനും വിപരീതമായുള്ള കനത്ത തിരിച്ചടി നേരിട്ടെങ്കിലും 240-ഓളം സീറ്റുകൾ കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബിജെപിക്കും അതുവഴി എൻഡിഎ സഖ്യത്തെ ഭൂരിപക്ഷത്തിനായുള്ള സീറ്റ് നില ഭദ്രമാക്കി അധികാരം നിലനിർത്താനും സാധിച്ചു. ഇതോടെ തുടർച്ചയായി മൂന്നാം വട്ടവും പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്ര മോദി എത്തിച്ചേരും. വോട്ടെണ്ണൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെ നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേരുകയും പ്രവർത്തകരെ അഭിസംബോധന…
Read MoreMonth: June 2024
സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്
ബെംഗളൂരു : കർണാടകത്തിൽ മൂന്ന് എം.എൽ.എ.മാർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ബി.ജെ.പി. നേതാവായബസവരാജ് ബൊമ്മെയുടെ മണ്ഡലമായ ഷിഗോൺ, കോൺഗ്രസ് നേതാവ് ഇ. തുക്കാറാമിന്റെ മണ്ഡലമായ സന്ദൂർ, ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമായ ചന്നപട്ടണ എന്നിവിടങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
Read Moreകിഡ്നി സ്റ്റോൺ, അഥവാ മൂത്രത്തിൽ കല്ല്: രോഗ കാരണങ്ങളും, പ്രധാന ലക്ഷണങ്ങളും
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട ഒന്നല്ലയിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. കിഡ്‌നി സ്‌റ്റോണിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read Moreബിജെപി ക്ക് 400 സീറ്റുകൾ നേടാനായില്ല; ടി വി നിലത്തിട്ട് പൊട്ടിച്ചു
ആഗ്ര: ബിജെപി 400 സീറ്റ് നേടാനാവാത്തതിന്റെ വിഷമത്തില്‍ ടെലിവിഷൻ നിലത്തിട്ട് പൊട്ടിച്ച് രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്റ് ഗോവിന്ദ് പരാശർ. ഉത്തർപ്രദേശിലെ ആഗ്രയിലെ ഓഫീസിലെ ടി.വിയാണ് തല്ലിപ്പൊളിച്ചത്. തെരഞ്ഞെടുപ്പ് ഫലം കാണുന്നതിനിടൊണ് ഇയാള്‍ ടി.വി എടുത്ത് നിലത്തിടുന്നത്. എന്നിട്ടും ദേഷ്യം തീരാത്തതിന് ടിവിയില്‍ കയറി ചവിട്ടുന്നുമുണ്ട്. ആ സമയം എൻ.ഡി.എക്ക് 296ഉം ഇൻഡ്യ സഖ്യത്തിന് 229 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പ്രവർത്തകർ വന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം. 400…
Read Moreഓരോ സംസ്ഥാനവും ആർക്കൊപ്പം നിന്നു? അറിയാം വിശദമായി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ബിജെപി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഇടതുസഖ്യത്തെ തടഞ്ഞുനിര്‍ത്തി മധ്യപ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ 29 സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചു. ഡല്‍ഹിയിലെ ഏഴു സീറ്റും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസും ആം ആദ്മിയും ഒരുമിച്ച് നിന്ന് മത്സരിച്ചെങ്കിലും മുഴുവന്‍ സീറ്റുകളിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ഗുജറാത്തിലെ 26 സീറ്റുകളില്‍ 25 സീറ്റുകളും ബിജെപി നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് വിജയിച്ചു. പശ്ചിമബംഗാളിൽ 42 സീറ്റുകളില്‍ 29…
Read More‘സജീവ രാഷ്ട്രീയത്തിൽ ഇനി ഇല്ല’ സാധാരണ പ്രവർത്തകനായി തുടരുമെന്ന് മുരളീധരൻ
തൃശൂർ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാർട്ടിയെ സമ്മർദത്തിലാക്കി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്ന താൻ പാർട്ടി കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി തുടരും. തൃശൂരില്‍ എന്തോ മലമറിക്കാനായി കൊണ്ടുവന്നതെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം തന്നെ തൃശൂരിലേക്ക് കൊണ്ടുവന്നതെന്നും മുരളീധരൻ ആരോപിക്കുന്നുണ്ട്. നഷ്ടമായ പാർട്ടി വോട്ടുകള്‍ കുറച്ച് ബിജെപിയിലേക്ക് പോയി എന്നു മുരളിധരൻ ആരോപിക്കുന്നു. തോല്‍വിയില്‍ ആരെയും കുറ്റം പറയുന്നില്ലെങ്കിലും നേതൃത്വത്തോടുള്ള അസ്വാരസ്യം മുരളിയുടെ വാക്കുകളിൽ വ്യക്തമാണ്. തല്‍ക്കാലം സ്വന്തം നാട്ടില്‍ രാശിയില്ലെന്ന് പറഞ്ഞു വയ്ക്കുന്ന മുരളിധരൻ ഇനി തൃശൂരില്‍…
Read Moreഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് കനത്ത തോൽവി
ബെംഗളൂരു: ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ഞെട്ടിക്കുന്ന തോൽവി. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡി.കെ സുരേഷിന് വലിയ മാർജിനിൽ തോൽക്കുകയായിരുന്നു. ബി.ജെ.പിയുടെ സി.എൻ മഞ്ജുനാഥിനോടാണ് സുരേഷ് കനത്ത തോൽവി വഴങ്ങിയത്. മൂന്ന് തവണ എം.പിയായ ഡി.കെ സുരേഷിന് 2.69 ലക്ഷം വോട്ടിന്റെ തോൽവിയാണ് ഉണ്ടായത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ മഞ്ജുനാഥ് നേടിയപ്പോൾ എട്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ഡി.കെ സുരേഷിന് കിട്ടിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനുമാണ് മഞ്ജുനാഥ്.…
Read Moreവാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്
ന്യൂഡൽഹി: രാജ്യത്താകെ അലയടിച്ച ‘ഇന്‍ഡ്യാ’ തരംഗത്തിൽ കുലുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം വോട്ടുകള്‍ക്കും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ 4,79,000 വോട്ടുകള്‍ക്കുമാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് അഞ്ച് ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആറായിരത്തിലേറെ വോട്ടിന് മോദി പിന്നില്‍ പോകുന്ന കാഴ്ചവരെ കണ്ടു. ഇന്‍ഡ്യാ…
Read Moreകേരളത്തിൽ ശനിയാഴ്ച്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്ത് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.
Read Moreപ്രേമലു 2 2025 ൽ തിയേറ്ററുകളിൽ എത്തും
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രേമലു. പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏപ്രിലില്‍ ആയിരുന്നു പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. എന്താണ് എങ്കിലും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍.
Read More