ക്രിസ്മസ് അവധിനാട്ടില്‍ പോകാനുള്ള ട്രെയിന്‍ ടിക്കെറ്റുകള്‍ എല്ലാം തീര്‍ന്നു;കര്‍ണാടക-കേരള ആര്‍ടിസിയുടെ ബൂക്കിംഗ് ആരംഭിക്കാന്‍ ഇനിയും ഒരു മാസം ബാക്കി;കഴുത്തറപ്പന്‍ നിരക്കുമായി സ്വകാര്യ ബസുകള്‍;ടിക്കെറ്റിനായി മലയാളികള്‍ നെട്ടോട്ടത്തില്‍.

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇനി പ്രതീക്ഷ പ്രത്യേക സർവീസുകളിൽ. ഡിസംബർ 22, 23, 24 തീയതികളിലെ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. ഇനി രണ്ടു മാസത്തോളമുണ്ടെങ്കിലും നാട്ടിലേക്ക് ടിക്കറ്റില്ലാത്തത് മലയാളികൾക്ക് ബുദ്ധിമുട്ടായിരിക്കുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നാണ് ആവശ്യം.

കേരള, കർണാടക ആർ.ടി.സി.കൾ ബുക്കിങ് ആരംഭിക്കാൻ ഒരു മാസം ബാക്കിയുണ്ട്. യാത്രയ്ക്ക് 30 ദിവസം മുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്. നേരത്തേ കേരള ആർ.ടി.സി.യിൽ 45 ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്യാമായിരുന്നെങ്കിലും പിന്നീട് 30 ദിവസമായി കുറയ്ക്കുകയായിരുന്നു.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

അതേസമയം, ക്രിസ്മസ് അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കാൻ ക്ഷമയില്ലാത്തവർ നേരത്തേ തന്നെ ടിക്കറ്റുറപ്പിക്കാൻ സ്വകാര്യ ബസുകളിൽ ബുക്ക് ചെയ്യുകയാണ്. നിരക്ക് കൂടുതലാണെങ്കിലും സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവർ നിരവധിയാണ്. ഇത്തവണ ക്രിസ്മസ് അവധി ചൊവ്വാഴ്ചയായതിനാൽ തിങ്കളാഴ്ച ഒരു ദിവസം അവധിയെടുത്താൽ ശനി, ഞായർ കൂട്ടി നാലുദിവസം അടുപ്പിച്ച് അവധി ലഭിക്കും. അതിനാൽ അവധിക്ക് നിരവധി മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts