സണ്ണി ലിയോണിനെ വീരമഹാദേവിയായി അവതരിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല.

ബെംഗളൂരു : വീരമഹാദേവി സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽനിന്നു ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒഴിവാക്കിയില്ലെങ്കിൽ സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്മാവത്’ സിനിമയ്ക്കെതിരെയുണ്ടായ പ്രതിഷേധം ആവർത്തിക്കുമെന്നു കന്നഡ രക്ഷണ വേദികെ യുവ സേന.

ചരിത്രകഥാപാത്രമായ വീരമഹാദേവിയെ സണ്ണി ലിയോൺ അവതരിപ്പിക്കുന്നതു നാടിന്റെ സംസ്കാരത്തിന് അപമാനകരമാണെന്നു യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് പറഞ്ഞു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

സംസ്ഥാനത്ത് ഏറെ ത്രങ്ങൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട് വീരമഹാദേവി. അവരുടെ വേഷത്തിൽ സണ്ണി ലിയോൺ എത്തുന്നതുവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ മൂന്നിനു ബെംഗളൂരുവിൽ നടക്കുന്നതിനിടെയാണ് വീരമഹാദേവി സിനിമയ്ക്ക് എതിരെയും പ്രതിഷേധം ശക്തമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts