ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് കനത്ത തോൽവി 

ബെംഗളൂരു: ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ഞെട്ടിക്കുന്ന തോൽവി.

ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡി.കെ സുരേഷിന് വലിയ മാർജിനിൽ തോൽക്കുകയായിരുന്നു.

ബി.ജെ.പിയുടെ സി.എൻ മഞ്ജുനാഥിനോടാണ് സുരേഷ് കനത്ത തോൽവി വഴങ്ങിയത്.

മൂന്ന് തവണ എം.പിയായ ഡി.കെ സുരേഷിന് 2.69 ലക്ഷം വോട്ടിന്റെ തോൽവിയാണ് ഉണ്ടായത്.

  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി

ആകെ പോൾ ചെയ്ത വോട്ടുകളിൽ 10 ലക്ഷ​ത്തിൽ കൂടുതൽ വോട്ടുകൾ മഞ്ജുനാഥ് നേടിയപ്പോൾ എട്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ഡി.കെ സുരേഷിന് കിട്ടിയത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനുമാണ് മഞ്ജുനാഥ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 25 സീറ്റുകളിലും ജെ.ഡി.എസ് മൂന്ന് സീറ്റിലുമാണ് മത്സരിച്ചത്.

ഇതിൽ ബി.ജെ.പി 17 സീറ്റിലും ജെ.ഡി.എസ് മൂന്ന് സീറ്റിലും വിജയിക്കുകയും ചെയ്തു.

  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ

ഒമ്പത് സീറ്റുകളിൽ ജയം കോൺഗ്രസിനൊപ്പമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ
[masterslider id="10"]

Related posts

Click Here to Follow Us