ബെംഗളൂരു: ഗൃഹപ്രവേശന പരിപാടിയിൽ ഭക്ഷണം കഴിച്ച് നാൽപ്പതിലധികം പേർ ഗുരുതരാവസ്ഥയിൽ. മെയ് 31 ന് നടന്ന ഭവന സന്ദർശനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. വീട്ടിൽ കയറിയവരെല്ലാം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച് ഞായറാഴ്ച 26 പേർക്കും തിങ്കളാഴ്ച 13 പേർക്കും ഛർദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടു. ഇവരിൽ 17-ലധികം പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ സുഖം പ്രാപിച്ചു. ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും സുഖം പ്രാപിച്ചതായി ഹെൽത്ത് ഓഫീസർ ഡോ.കുമാരസ്വാമി അറിയിച്ചു. ഗൃഹപ്രവേശന പരിപാടിയിൽ 350-ലധികം പേർ പങ്കെടുത്തു ഭക്ഷണം കഴിച്ചതായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read MoreMonth: June 2024
പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു
ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.
Read Moreരാഹുല്‍ ഗാന്ധി വൻ ലീഡിലേക്ക്
വയനാട്: ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വൻ ലീഡിലേക്ക്. ഭൂരിപക്ഷം ഇതിനകം മൂന്നു ലക്ഷം കടന്നു. രാഹുല്‍ 567586 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സി.പി.ഐയിലെ ആനി രാജക്ക് അതിന്റെ പകുതി വോട്ടുപോലും നേടാനായില്ല. രാഹുലിന്‍റെ ഭൂരിപക്ഷം 2,10,472 പിന്നിട്ടു. വമ്പൻ അവകാശവാദങ്ങളുമായി ചുരം കയറിയെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഓളമുണ്ടാക്കാനായില്ല. 97,856 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ഈ ഘട്ടത്തില്‍തന്നെ രാഹുല്‍ വയനാട്ടില്‍ ജയമുറപ്പിച്ചുകഴിഞ്ഞു. 2019ല്‍ രാഹുലിന്റെ ഭൂരിപക്ഷം 4,31,770 (കിട്ടിയ വോട്ട്: 7,06,367) വോട്ടുകളായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പി.…
Read Moreഅതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ഒളിവിൽത്തന്നെ;
ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ഒളിവിൽത്തന്നെ. ഭവാനിക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽനടത്തിയെങ്കിലും എവിടെയുണ്ടെന്ന് വിവരം ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്തി അറസ്റ്റുചെയ്യാനാണ് പോലീസിന്റെ ശ്രമം. ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനായി ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. ഹൊളെനരസിപുരയിലെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്യുമെന്നാണ് അറിയിച്ചത്. ഇതോടെയാണ് ഭവാനി ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ മുങ്ങിയത്. തുടർന്ന് പലസ്ഥലങ്ങളിൽ പോലീസ് അവർക്കുവേണ്ടി തിരച്ചിൽനടത്തി. അതിനിടെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭവാനി തിങ്കളാഴ്ച മുൻകൂർജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ…
Read Moreമഴ കനത്തു; വീടുകളിൽ വെള്ളംകയറി; പ്രതിഷേധിച്ച് ജനങ്ങൾ
ബെംഗളൂരു: നഗരത്തിൽ കനത്ത മഴ. വൈകീട്ട് ആറുമണിയോടെ തുടങ്ങിയമഴ പെട്ടെന്ന് ശക്തിപ്രാപിച്ചു തുടങ്ങിയതോടെ ബെംഗളൂരുവിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിത്തുടങ്ങി. രാത്രി വൈകിയും മഴതുടർന്നു.റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലുമാണ് വെള്ളക്കെട്ടുണ്ടാകുന്നത്. താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറുന്നതും പതിവായി. മഴക്കാലത്ത് വെള്ളംപൊങ്ങുന്നത് തടയാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) നടപടിയെടുത്തിട്ടില്ലെന്ന് നഗരവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ 12 വർഷമായി നഗരത്തിൽ മഴപെയ്യുമ്പോളുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ബി.ബി.എം.പി. പരാജയപ്പെട്ടെന്നാരോപിച്ച് യെലച്ചനഹള്ളിയിൽ പ്രദേശവാസികൾ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. സ്ത്രീകളുൾപ്പെടെ ഒട്ടേറെ ആളുകൾ റോഡ് ഉപരോധത്തിൽ പങ്കെടുത്തു. ഇതേത്തുടർന്ന് റോഡിൽ ഏറെനേരം ഗാതഗത തടസ്സമുണ്ടായി. പോലീസെത്തിയാണ്…
Read Moreകേരളത്തിൽ താമര വിരിയുന്നു!
അര ലക്ഷത്തിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരിൽ സുരേഷ് ഗോപി 58707 സീറ്റുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.
Read Moreകുതിച്ച് ഉയർന്ന് സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read Moreകേരളത്തിൽ ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; വിശദാംശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്‌നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ…
Read Moreസ്കൂട്ടർ യാത്രക്കാരൻ കാറിന്റെ ചില്ല് അടിച്ചു തകർത്തതായി പരാതി
ബെംഗളൂരു : പട്ടാപ്പകൽ നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ ചില്ല് അടിച്ചു തകർത്തതായി പരാതി. കഴിഞ്ഞദിവസം ഉച്ചയോടെ വിബ്‌ജ്യോർ ഹൈസ്കൂൾ റോഡിലാണ് സംഭവം. ദീപക് ജെയിൻ എന്നയാളാണ് താൻ നേരിട്ട ദുരനുഭവം എക്സിൽ പോസ്റ്റ് ചെയ്തത്. സ്കൂട്ടർ യാത്രക്കാരൻ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം കാറിന്റെ ഡാഷ്‌ക്യാമറയിൽ ലഭിച്ചു. കാറിനെ ഓവർടേക്ക് ചെയ്യാൻ സാധിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
Read Moreതൃശൂരിൽ സുരേഷ് ഗോപിയുടെ മുന്നേറ്റം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 22,000 കടന്നു. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി 25,302 വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്തും ബിജെപിയും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ ശശി തരൂര്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനോട് വിയര്‍ക്കുകയാണ്. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം രാജീവ്…
Read More