ബെംഗളൂരു : സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ ജനമനസ്സ് ആർക്കൊപ്പമായിരുന്നു? ‘മോദി ഗാരന്റി’യുമായി പ്രചാരണക്കൊടുങ്കാറ്റഴിച്ചുവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമായിരുന്നോ? സംസ്ഥാന സർക്കാരിന്റെ ജനപ്രിയ വാഗ്ദാനപദ്ധതികൾ നടപ്പാക്കിയത് ചൂണ്ടിക്കാണിച്ച് വോട്ടുതേടിയ കോൺഗ്രസിനൊപ്പമായിരുന്നോ…? ഒരു മാസത്തോളം നീണ്ടുനിന്ന ആകാംക്ഷയ്ക്ക് ഉത്തരമാകുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ജനങ്ങൾ ചിന്തിച്ചതെങ്ങനെയാണെന്നും അറിയാനാകും. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് 28 മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണിത്തുടങ്ങും. രണ്ടുഘട്ടമായി പൂർത്തിയായ തിരഞ്ഞെടുപ്പിന്റെ ഫലത്തിനായാണ് സംസ്ഥാനം കാത്തിരുന്നത്. മേയ് 26-നായിരുന്നു ആദ്യഘട്ടം. ഓൾഡ് മൈസൂരു മേഖലയിലെയും ബെംഗളൂരു മേഖലയിലെയും 14 മണ്ഡലങ്ങൾ അന്ന് ജനവിധി രേഖപ്പെടുത്തി. തുടർന്ന് പ്രചാരണം…
Read MoreMonth: June 2024
കാറിന്റെ ചില്ല് പട്ടാപ്പകൽ നഗരമധ്യത്തിൽ അടിച്ചു തകർത്തതായി പരാതി
ബെംഗളൂരു : പട്ടാപ്പകൽ നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ ചില്ല് അടിച്ചു തകർത്തതായി പരാതി. കഴിഞ്ഞദിവസം ഉച്ചയോടെ വിബ്‌ജ്യോർ ഹൈസ്കൂൾ റോഡിലാണ് സംഭവം. ദീപക് ജെയിൻ എന്നയാളാണ് താൻ നേരിട്ട ദുരനുഭവം എക്സിൽ പോസ്റ്റ് ചെയ്തത്. സ്കൂട്ടർ യാത്രക്കാരൻ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം കാറിന്റെ ഡാഷ്‌ക്യാമറയിൽ ലഭിച്ചു. കാറിനെ ഓവർടേക്ക് ചെയ്യാൻ സാധിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
Read Moreടോൾനിരക്ക് വർധിപ്പിച്ചു; ബെംഗളൂരു – മൈസൂരു പാതയിലെ പുതുക്കിയ നിരക്കുകൾ ഇങ്ങനെ
ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ടോൾനിരക്ക് മൂന്നുശതമാനം വർധിപ്പിച്ചു. ഇതോടെ കാർ, വാൻ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ഇനിമുതൽ ഒരുവശത്തേക്ക് 330 രൂപ നൽകണം. ഇതുവരെ 320 രൂപയായിരുന്നു നിരക്ക്. പാതയിലെ ബെംഗളൂരു- നിദാഘട്ട സെക്‌ഷനിൽ 170 രൂപയും നിദാഘട്ട-മൈസൂരു സെക്‌ഷനിൽ 160 രൂപയുമാകും. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ടോൾനിരക്ക് വർധിപ്പിക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പുകാരണമാണ് മാറ്റിവെച്ചത്. കർണാടകത്തിൽ ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിലും തുമകൂരു- ഹൊന്നവാര ഹൈവേയിലും സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ ഹൊസ്‌കോട്ടെ-ദേവനഹള്ളി സെക്‌ഷനിലും ടോൾനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: രാജ്യം ആർക്കൊപ്പം? കേരളത്തിൽ താമര വിരിയുമോ?
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഫലം ഇന്നറിയാം. അടുത്ത അഞ്ച് വർഷക്കാലം രാജ്യത്തെ ആര് നയിക്കണമെന്ന് 64.2 കോടി വോട്ടർമാർ രേഖപ്പെടുത്തിയതിന്‍റെ ഫലപ്രഖ്യാപനത്തിന് രാജ്യം തയ്യാറായിക്കഴിഞ്ഞു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമോ അതോ ഇന്ത്യാ സഖ്യം അത്ഭുതം സൃഷ്ടിക്കുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും. കേരളം ആർക്കനുകൂലമായാണ് ജനവിധിയെഴുതിയതെന്നും താമര വിരിയുമോയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കേരളത്തിലെ 1.97 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ജനവിധി തത്സമയം സമയം മലയാളത്തിലൂടെ അറിയാൻ…
Read Moreഎംഡിഎംഎ യുമായി ബെംഗളൂരു സ്വദേശി ഉൾപ്പെടെ 2 പേർ പിടിയിൽ
ബെംഗളൂരു: കാറില്‍ നിന്നു 330 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപേർകൂടി അറസ്റ്റില്‍. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കു വൻതോതില്‍ ലഹരിക്കടത്തു നടത്തുന്ന ബെംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26), ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അന്പലത്തുവീട്ടില്‍ റിയാസ് (35) എന്നിവരെയാണു തൃശൂർ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 21ന് പുഴയ്ക്കല്‍പാടത്ത് കാറില്‍ കടത്തിയ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ്കുമാർ എന്നിവർ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളില്‍ നിന്നാണു വിക്കീസ് ഗാംഗിന്‍റെ…
Read Moreലഹരി പാർട്ടി; ചോദ്യം ചെയ്യലിന് ശേഷം നടി ഹേമയുടെ അറസ്റ്റ് രേഖപ്പെടുത്തി
ബെംഗളൂരു: ലഹരി പാർട്ടി കേസില്‍ തെലുങ്ക് നടി ഹേമയെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മേയ് 22 ലാണ് ലഹരി പാർട്ടിയില്‍ പങ്കെടുത്ത 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. മിന്നല്‍ റെയ്ഡിനിടെയാണ് നടിയടക്കമുള്ളവർ കുടുങ്ങിയത്. ആൻഡി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡില്‍ 73 പുരുഷന്മാരെയും 30 യുവതികളെയുമാണ് പിടികൂടിയത്. തെലുങ്ക് നടൻ ആഷി റോയിയും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം രക്ത സാമ്പിളുകള്‍ പോലീസ്…
Read Moreകോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ
കോഴിക്കോട്: വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ ബുധനാഴ്ച രാവിലെ 10 മണി വരെ തുടരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്‍റ് അല്‍ഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നത്. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍…
Read Moreഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം; വിദ്യാർത്ഥികൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: ഇസ്രായേലിന്റെ മനുഷ്യത്വരഹിത കൂട്ടക്കുരുതിയില്‍ പിടയുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച വിദ്യാർഥികളടക്കമുള്ളവരെ പോലീസ് മർദിച്ച് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ ഫ്രേസർ ടൗണില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. പ്രദേശത്തെ മസ്ജിദ് റോഡില്‍ ലഘുലേഖകളും ഫലസ്തീൻ അനുകൂല പോസ്റ്ററുകളും വിതരണം ചെയ്യുന്നതിനിടെയാണ് ഇവരുടെ അടുത്തേക്ക് പോലീസ് സംഘം എത്തിയത്. തുടർന്ന് ഇവരെ പിടികൂടി ആർടി നഗർ, പുലകേശിനഗർ പോലീസ് സ്റ്റേഷനുകളിലെത്തിച്ചു. പുരുഷ പോലീസ് ഉദ്യോഗസ്ഥരാണ് വനിതാ പ്രതിഷേധക്കാരെയും ബലംപ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റിയത്. പ്രതിഷേധക്കാരെ പോലീസ് മർദിച്ചതായും വനിതകള്‍ക്കും മർദനമേറ്റതായും വിദ്യാർഥികള്‍…
Read Moreതെരഞ്ഞെടുപ്പ് പന്തയം; സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ, മുരളീധരൻ തോറ്റാൽ വാഗണർ കാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൗതുകകരമായ സംഭവങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. തൃശൂർ ചാവക്കാട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പന്തയമാണിപ്പോള്‍ ചർച്ചയായിരിക്കുന്നത്. ചാവക്കാട് കോണ്‍ഗ്രസ് പ്രവർത്തകനും ബിജെപി പ്രവർത്തകനും തമ്മിലാണ് തെരഞ്ഞെടുപ്പ് പന്തയം നടന്നിട്ടുള്ളത്. സുരേഷ് ഗോപി തോറ്റാല്‍ തൻറെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ കോണ്‍ഗ്രസ് പ്രവർത്തകന് നല്‍കുമെന്നാണ് ബിജെപി പ്രവർത്തകൻ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ചാവക്കാട് സ്വദേശി സുനിയാണ് പന്തയം വച്ച ബിജെപി പ്രവർത്തകൻ. അതേസമയം കെ മുരളീധരൻ തൃശ്ശൂരില്‍ തോറ്റാല്‍ തൻറെ വാഗണർ…
Read Moreസിദ്ധരാമയ്യയുടെ മകൻ എംഎൽസി സ്ഥാനാർഥി
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര നിയമസഭാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി. ഏഴു സ്ഥാനാർഥികളെയാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കർണാടക മന്ത്രി എൻ.എസ്. ബോസ്‌രാജു, വസന്ത്കുമാർ, കെ. ഗോവിന്ദ്‌രാജ്, ഐവാൻ ഡിസൂസ, ബില്‍ക്കീസ് ബാനു, ജഗ്‌ദേവ് ഗുട്ടേദാർ എന്നിവരാണു മറ്റു സ്ഥാനാർഥികള്‍. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എംഎല്‍സി സ്ഥാനം രാജിവച്ച ഒഴിവിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ ബദാർലിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ഷെട്ടാറിന് എംഎല്‍സിസ്ഥാനം നൽകിയിരുന്നു. എന്നാല്‍, വീണ്ടും ബിജെപിയിലേക്കു മടങ്ങിയ ഷെട്ടാർ എംഎല്‍സിസ്ഥാനം രാജിവച്ചു.
Read More