എംഡിഎംഎ യുമായി ബെംഗളൂരു സ്വദേശി ഉൾപ്പെടെ 2 പേർ പിടിയിൽ 

ബെംഗളൂരു: കാറില്‍ നിന്നു 330 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപേർകൂടി അറസ്റ്റില്‍.

ബെംഗളൂരു കേന്ദ്രീകരിച്ചു കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കു വൻതോതില്‍ ലഹരിക്കടത്തു നടത്തുന്ന ബെംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26), ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അന്പലത്തുവീട്ടില്‍ റിയാസ് (35) എന്നിവരെയാണു തൃശൂർ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 21ന് പുഴയ്ക്കല്‍പാടത്ത് കാറില്‍ കടത്തിയ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ്കുമാർ എന്നിവർ പിടിയിലായിരുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഇവരെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളില്‍ നിന്നാണു വിക്കീസ് ഗാംഗിന്‍റെ തലവനായ വിക്രം, കേരളത്തിലെ പ്രധാനി റിയാസ് എന്നിവർ പിടിയിലായത്.

ബെംഗളൂരു കേന്ദ്രീകരിച്ച്‌ ലഹരിക്കടത്തിന്‍റെ ആസൂത്രണം വിക്രത്തിനാണ്.

ബെംഗളൂരുവിൽ കുടുംബസമേതം താമസമാക്കിയ റിയാസിനാണു കേരളത്തിന്‍റെ ചുമതല.

തൃശൂരിലെ ഹോട്ടലുകളിലും ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എറണാകുളത്തെ ഡിജെ പാർട്ടികളിലും സിനിമാ ലൊക്കേഷനുകളിലും സിനിമാ പ്രവർത്തകർക്കും ഹാപ്പിനെസ്, ഓണ്‍ വൈബ് എന്നീ പേരുകളില്‍ ലഹരിയെത്തിക്കുന്നത് റിയാസിന്‍റെ നേതൃത്വത്തിലാണ്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ചെന്നൈയിലെ ഒളിയിടത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts