ലഹരി പാർട്ടി; ചോദ്യം ചെയ്യലിന് ശേഷം നടി ഹേമയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു: ലഹരി പാർട്ടി കേസില്‍ തെലുങ്ക് നടി ഹേമയെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മേയ് 22 ലാണ് ലഹരി പാർട്ടിയില്‍ പങ്കെടുത്ത 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

മിന്നല്‍ റെയ്ഡിനിടെയാണ് നടിയടക്കമുള്ളവർ കുടുങ്ങിയത്.

ആൻഡി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡില്‍ 73 പുരുഷന്മാരെയും 30 യുവതികളെയുമാണ് പിടികൂടിയത്.

തെലുങ്ക് നടൻ ആഷി റോയിയും പാർട്ടിയില്‍ പങ്കെടുത്തിരുന്നു.

ഇവരുടെയെല്ലാം രക്ത സാമ്പിളുകള്‍ പോലീസ് പരിശോധനയ്‌ക്ക് നല്‍കിയിരുന്നു.

ഇലക്‌ട്രോണിംഗ് സിറ്റിയില്‍ ഒരു സ്വകാര്യ ഫാം ഹൗസില്‍ മേയ് 19നായിരുന്നു റെയ്ഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts