ടോൾനിരക്ക് വർധിപ്പിച്ചു; ബെംഗളൂരു – മൈസൂരു പാതയിലെ പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ടോൾനിരക്ക് മൂന്നുശതമാനം വർധിപ്പിച്ചു. ഇതോടെ കാർ, വാൻ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ഇനിമുതൽ ഒരുവശത്തേക്ക് 330 രൂപ നൽകണം.

ഇതുവരെ 320 രൂപയായിരുന്നു നിരക്ക്. പാതയിലെ ബെംഗളൂരു- നിദാഘട്ട സെക്‌ഷനിൽ 170 രൂപയും നിദാഘട്ട-മൈസൂരു സെക്‌ഷനിൽ 160 രൂപയുമാകും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

കഴിഞ്ഞ ഏപ്രിൽ ഒന്നിന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ടോൾനിരക്ക് വർധിപ്പിക്കേണ്ടതായിരുന്നു.

തിരഞ്ഞെടുപ്പുകാരണമാണ് മാറ്റിവെച്ചത്. കർണാടകത്തിൽ ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിലും തുമകൂരു- ഹൊന്നവാര ഹൈവേയിലും സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ ഹൊസ്‌കോട്ടെ-ദേവനഹള്ളി സെക്‌ഷനിലും ടോൾനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts