നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് ലൈംഗിക പീഡനം; സിനിമ നിർമ്മാതാവ് അറസ്റ്റിൽ 

ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിർമ്മാതാവ് അറസ്റ്റില്‍. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതിയുടെ പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസില്‍ ജോലിക്കെത്തുന്നത്. പരിചയപ്പെട്ട് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യർഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒരു ദിവസം ഓഫീസില്‍ നടന്ന ഒരു പാർട്ടിയില്‍ വെച്ച്‌ ഇയാള്‍ യുവതിയെ…

Read More

45 രൂപ മാത്രം വിലയുള്ള ബൺ ജാമിന് സ്വിഗിയിൽ 115 രൂപ; വൈറൽ ആയി യുവതിയുടെ പോസ്റ്റ്‌ 

ചെന്നൈ: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം വെളിപ്പെടുത്തുന്ന പോസ്റ്റുമായി ചെന്നൈയിലെ യുവ മാധ്യമപ്രവര്‍ത്തക. ഒരേ സാധനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കൊടുക്കേണ്ടി വന്ന വിലയും കടയില്‍ പോയി നേരിട്ട് വാങ്ങിയപ്പോള്‍ നല്‍കേണ്ടി വന്ന വിലയെപ്പറ്റിയുമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രിയങ്ക തിരുമൂര്‍ത്തിയാണ് ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്. കഫേ കോഫി ശാസ്ത്രയില്‍ നിന്നും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ബ്രഡ് ബട്ടര്‍ ജാമിന് 115 രൂപ കൊടുക്കേണ്ടി വന്നെന്നും അതേ കടയില്‍ പോയി ബ്രഡ് ബട്ടര്‍ ജാം…

Read More

വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കി: സിബില്‍ സ്കോർ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധം 

ബെംഗളൂരു: വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിനെ തുടർന്ന് സിബില്‍ സ്കോർ ഇടിയുകയും മറ്റ് വായ്പകള്‍ ലഭ്യമല്ലാതാകുകയും ചെയ്തതോടെ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സുള്ള്യ താലൂക്കിലെ സാമ്പാജെയിലെ കല്ലുഗുണ്ടിയിലുള്ള ദേശസാല്‍കൃത ബാങ്കിലാണ് യുവാവ് കുത്തിയിരുന്നത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. 2016ല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ വായ്പക്ക് ജാമ്യം നിന്ന കെ പി ജോണി എന്നയാള്‍ക്കാണ് ബാങ്കില്‍ നിന്ന് പുതിയ വായ്പ ലഭിക്കാതായത്. വിദ്യാർഥിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കുടുംബം പിന്നീട് വായ്പ തിരിച്ചടക്കുകയും ചെയ്തു. കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണ തീർപ്പാക്കല്‍ വഴിയാണ് വായ്പ തിരിച്ചടച്ചത്. ഇതോടെ വായ്പക്ക് ജാമ്യം…

Read More

നഗരത്തിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു; വിശദീകരണംതേടി ഹരിതട്രിബ്യൂണൽ

fish dead

ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആവർത്തിക്കുന്നതിൽ വിശദീകരണംതേടി ദേശീയ ഹരിതട്രിബ്യൂണൽ ബെംഗളൂരു കോർപ്പറേഷനും കർണാടക മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസയച്ചു. സ്വമേധയാ കേസെടുത്തശേഷമാണ് നോട്ടീസയച്ചത്. മീനുകൾ ചത്തുപൊങ്ങിയതിനെപ്പറ്റി വന്ന മാധ്യമവാർത്തകൾ പരിഗണിച്ചാണ് നടപടി. 2023-ൽ 15 തടാകങ്ങളിലായി മീനുകൾ ചത്തുപൊങ്ങിയ 20 സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നോട്ടീസിൽ പറഞ്ഞു. 2017 മുതൽ 2023 വരെ 61 സംഭവങ്ങളുണ്ടായി. കഴിഞ്ഞവർഷം കോത്തന്നൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിൽ പലതവണ മീനുകൾ ചത്തതായും ചൂണ്ടിക്കാട്ടി. മാലിന്യം ഒഴുകിയെത്തുന്നതാണ് മീനുകൾ ചാകാൻ കാരണമാകുന്നതെന്നും നോട്ടീസിലുണ്ട്. വ്യവസായസ്ഥാപനങ്ങളിൽനിന്ന് രാസമാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് തടാകങ്ങളിലെ…

Read More

നഗരത്തിൽ റെക്കോര്‍ഡ് മഴ; ജൂൺ 5 വരെ ശക്തമായ മഴ തുടരും 

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്തത് റെക്കോര്‍ഡ് മഴ. 133 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. ഞായറാഴ്ച 111.1 മില്ലിമീറ്റര്‍ മഴയാണ് ബെംഗളൂരു നഗരത്തിന് ലഭിച്ചത്. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ് ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴ പെയ്തത്. 1891 ജൂണ്‍ 16ന് രേഖപ്പെടുത്തിയ 101.6 മില്ലിമീറ്റര്‍ മഴ എന്ന റെക്കോര്‍ഡ് ആണ് 133 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുത്തിയത്. ജൂണ്‍ മൂന്ന് മുതല്‍ അഞ്ചുവരെ നഗരത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ…

Read More

ടോൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ടോൾബൂത്ത് ജീവനക്കാരൻലോറിയിടിച്ചു മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ഹൈവേയിൽ നവയുഗ ടോൾപ്ലാസയിൽ ലോറിയിടിച്ച് ടോൾബൂത്ത് ജീവനക്കാരൻ മരിച്ചു. ബസവേശ്വരനഗർ സ്വദേശി നാഗരാജ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. ഫാസ്ടാഗില്ലാത്തതിനാൽ ടോളിൽനിന്ന് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം ടോൾ ഗേറ്റിലേക്ക് വരാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ നാഗരാജിനെ അധികവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. നെലമംഗല പോലീസ് കേസെടുത്തു. ലോറി ഹുബ്ബള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ലോറി ഉടമയ്ക്ക് നോട്ടീസയച്ചതായി പോലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പാണ് നാഗരാജ് ടോൾബൂത്തിൽ ജോലിയിൽ പ്രവേശിച്ചത്.

Read More

നഗരത്തിലെ ഐ.ഐ.എമ്മിൽ ജാതിവിവേചനം ആരോപിച്ച് അധ്യാപകൻ; രാഷ്ട്രപതിക്ക്‌ നൽകിയ പരാതിയിൽ അന്വേഷണം

ബെംഗളൂരു : ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം.ബി.) ജാതിവിവേചനം ആരോപിച്ച് അധ്യാപകൻ. മാർക്കറ്റിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഗോപാൽദാസ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. രാഷ്ട്രപതിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. കഴിഞ്ഞ ജനുവരി മൂന്നിന് രാഷ്ട്രപതി ഐ.ഐ.എം.ബി. സന്ദർശിച്ചപ്പോഴാണ് ഗോപാൽദാസ് പരാതി നൽകിയത്. ഐ.ഐ.എം.ബി. ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണ ഉൾപ്പെടെ എട്ടാളുകൾക്കെതിരേയായിരുന്നു പരാതി. ദളിത് വിഭാഗത്തിൽപ്പെട്ടതിനാൽ സ്ഥാനക്കയറ്റം നൽകിയില്ലെന്നും മാനേജ്‌മെന്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും ഉപദ്രവമുണ്ടായെന്നും പരാതിയിൽ ആരോപിച്ചു. ഐ.ഐ.എം.ബി.യുടെ പരിപാടികളിൽനിന്ന് മാറ്റി…

Read More

ബന്ധുവീട്ടിലെത്തിയ രണ്ട് പെൺകുട്ടികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ചിക്കബല്ലാപുരയിലെ ദണ്ഡിഗാനഹള്ളി അണക്കെട്ടിൽ മുംബൈ സ്വദേശികളായ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആലിയ പട്ടേൽ (17), സോയ പട്ടേൽ (14) എന്നിവരാണ് മരിച്ചത്. അണക്കെട്ടിന്റെസംഭരണിൽ നീന്താനിറങ്ങിയപ്പോഴായിരുന്നു അപകടം. ഗൗരിബിദനൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇരുവരും. മഞ്ചെനഹള്ളി പോലീസ് കേസെടുത്തു.

Read More

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് ഭക്ഷ്യവിഷബാധ കേസുകൾ; ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടിയത് 44 പേർ

ബെംഗളൂരു : ബെലഗാവി ജില്ലയിലെ ചിക്കോടിയിൽ ബാലു മമ ജത്ര ആഘോഷത്തിനിടെ വിളമ്പിയ ഭക്ഷണംകഴിച്ച 44 പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും ബാക്കിയുള്ളവരെ കെരൂർ, എക്സംബ എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആഘോഷത്തിനിടെ വിളമ്പിയ ചോറും സാമ്പാറും കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചിലർക്ക് വയറിളക്കവും ഛർദിയുമുണ്ടാവുകയുംചെയ്തു.

Read More

പ്രജ്ജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്കു വേണ്ടി തിരച്ചിൽ ഊർജിതം; കണ്ടെത്തിയാലുടൻ അറസ്റ്റ്

prajwal mom

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണയ്ക്കുവേണ്ടി തിരച്ചിൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.). ഭവാനിയെ കണ്ടെത്തിയാലുടൻ അറസ്റ്റുചെയ്യാനാണ് നീക്കം. ബെംഗളൂരു, മൈസൂരു, ഹാസൻ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിൽ അവരെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലുമായിരുന്നു പരിശോധന. കേസിൽ ചോദ്യംചെയ്യലിന് ശനിയാഴ്ച ഭവാനിരേവണ്ണയുടെ വീട്ടിൽ അന്വേഷണസംഘമെത്തിയെങ്കിലും പിടികൊടുക്കാതെ അവർ മാറിനിൽക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും അന്വേഷണം തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഭവാനി രേവണ്ണ ഒളിവിൽപ്പോയതാണെന്നും അവരെ കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തരമന്ത്രി…

Read More