അമൂൽ പാൽ വില കൂട്ടി ;പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ഡൽഹി: രാജ്യത്തുടനീളം പാൽ വില കൂട്ടി അമൂൽ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. അമൂലിൻ്റെ എല്ലാ പാൽ വേരിയൻ്റുകൾക്കും വില വർധിക്കും. പുതിയ നിരക്ക് ജൂൺ മൂന്നുമുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തനച്ചെലവും ഉത്പ്പാദനച്ചെലവും വർധിച്ചതിനാലാണ് അമൂൽ പാലിൻ്റെ വില വർധിപ്പിച്ചതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും അമൂൽ പാൽ വില വർധിച്ചിരുന്നു. വില വർധന പ്രകാരം, 500 എംഎൽ അമൂൽ എരുമ പാലിന് 36 രൂപയാകും. 500 എംഎൽ അമൂൽ ഗോൾഡ് മിൽക്കിന് 33 രൂപയും…

Read More

പുഴുങ്ങിയ മുട്ട അധികംവേണമെന്ന് ആവശ്യപ്പെട്ട് തർക്കം; ഭാര്യ ജീവനൊടുക്കി

ബെംഗളൂരു : പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അനിൽകുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയിൽ ജീവനക്കാരായ ഇരുവരും രണ്ടുമക്കൾക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൂജയും അനിൽകുമാറും നിസ്സാര കാരണങ്ങൾക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനിൽകുമാർ കുടുംബനാഥനായതിനാൽ ഒരു മുട്ട അധികംവേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നുപറഞ്ഞ് അനിൽകുമാർ…

Read More

വേനലവധിക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും. പതിവുപോലെ ഇത്തവണയും പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കുട്ടികളെ ആശംസകള്‍ അറിയിക്കും.

Read More

ജാഗ്രത വേണം; നഗരത്തിൽ പാമ്പ് ശല്യം രൂക്ഷം

ബെംഗളൂരു : ബെംഗളൂരുവിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നതായി റിപ്പോർട്ട് . ബൊമ്മനഹള്ളി, ബൈട്ടരായനപുര, ദാസറഹള്ളി, മഹാദേവപുര, രാജരാജേശ്വരിനഗർ സോണുകളിലാണ് പാമ്പ് ശല്യം രൂക്ഷം. ഒരാഴ്ചയ്ക്കിടെ ബി.ബി.എം.പി.യുടെ വൈൽഡ്‌ലൈഫ് റെസ്‌ക്യൂ സംഘത്തിന് നൂറിലേറെ പരാതികളാണ് ലഭിച്ചത്. യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പരാതികളും ലഭിച്ചത്. അതേസമയം, വൈൽഡ്‌ലൈഫ് റെസ്‌ക്യൂ സംഘത്തിലെ ജീവനക്കാരുടെ കുറവുകാരണം പാമ്പിനെ പിടിക്കാൻ ജീവനക്കാർക്ക് കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്. പാമ്പുകളുടെ പ്രജനന സമയമായതിനാലാണ് പാമ്പുകളെ കൂടുതലായി കാണുന്നതെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കോർപ്പറേഷൻ അറിയിച്ചു.

Read More

നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ; മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് നടപടികളുമായി കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടതിനാൽ നികത്താനുള്ള നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ഇരുചക്ര വാഹനയാത്രക്കാർക്കാണ് റോഡിലെ കുഴികൾ കൂടുതൽ ഭീഷണിയാകുന്നത്. അടുത്തിടെ മഴ പെയ്തതോടെ പല സ്ഥലങ്ങളിലും റോഡുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് കുഴികൾ നികത്താനാണ് കോർപ്പറേഷന്റെ ശ്രമം. കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ കണ്ടെത്തി വരുകയാണ് അധികൃതർ. വിവിധ റോഡുകളിലായി ചെറുതും വലുതുമായ ആയിരക്കണക്കിന് കുഴികളാണുള്ളത്. കുഴികൾ സംബന്ധിച്ച് ഒട്ടേറെ യാത്രക്കാരാണ് പരാതിപ്പെടുന്നത്. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് കുഴികൾ നികത്തിയില്ലെങ്കിൽ…

Read More

കോൺഗ്രസ് പട്ടിക പ്രസിദ്ധീകരിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ എം.എൽ.സി.യാകും

ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ നിയമനിർമാണ കൗൺസിൽ അംഗമാകും. യതീന്ദ്രയുൾപ്പെടെ എട്ട് എം.എൽ.സി. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്കുവേണ്ടി വരുണ മണ്ഡലം വിട്ടുകൊടുത്ത യതീന്ദ്ര എം.എൽ.സി. സ്ഥാനം നേരത്തേ പ്രതീക്ഷിച്ചതായിരുന്നു. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയതുമായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയിൽ വലിയ എതിർപ്പില്ലാതെയാണ് യതീന്ദ്ര കൗൺസിലിലെത്തുന്നത്. മന്ത്രി എൻ. ബോസ് രാജുവിനെ വീണ്ടും എം.എൽ.സി.യാക്കാൻ പാർട്ടി തീരുമാനിച്ചു. ഇതോടെ ബോസ് രാജുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും. വസന്തകുമാർ, കെ. ഗോവിന്ദരാജ്, ഐവാൻ ഡിസൂസ, ബിൽകിസ് ബാനൊ, ജഗദേവ് ഗുട്ടെദാർ,…

Read More

പ്രജ്വൽ രേവണ്ണയിൽ നിന്നും നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ ശ്രമം 

ബെംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണ അശ്ലീല വീഡിയോകള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി സൂചന. ഒരുവർഷം മുമ്പ് ഫോണ്‍ നഷ്ടപ്പെട്ടതായും ഇതിന് ഹൊളെനരസിപുര പോലീസില്‍ പരാതിനല്‍കിയിരുന്നതായും പ്രജ്ജ്വല്‍ ഉദ്യോഗസ്ഥർക്കുമുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഫോണിന്റെ ഇ.എം.ഇ.ഐ. നമ്പർ ശേഖരിച്ചതായും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ ഫോണ്‍ പ്രജ്ജ്വല്‍ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നു. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ തെളിവുനശിപ്പിച്ച കുറ്റത്തിനുള്ള വകുപ്പുകൂടി പ്രജ്ജ്വലിന്റെ പേരില്‍ ചുമത്തും.

Read More

ശക്തമായ മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷം 

ബെംഗളൂരു: നഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി ഗതാഗതക്കുരുക്ക് ഉണ്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. എംജി റോഡിനും ട്രിനിറ്റിക്കും ഇടയിലുള്ള മെട്രോ ട്രാക്കിൽ വൻ മരം വീണു. ഇതോടെ മെട്രോ ഗതാഗതം നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ തുടങ്ങിയ മഴ പലയിടങ്ങളിലും മോശം അവസ്ഥ സൃഷ്ടിച്ചു. കനത്ത മഴയിൽ എംജി റോഡിനും ട്രിനിറ്റിക്കും ഇടയിലുള്ള വയഡക്ട് ട്രാക്കിൽ മരം വീണ് പർപ്പിൾ ലൈൻ മെട്രോ ട്രാഫിക്കിൽ തടസം നേരിട്ടു. ഇന്ദിരാ നഗർ, വൈറ്റ്ഫീൽഡ് ഷോർട്ട് ലൂപ്പ് മരങ്ങൾ…

Read More

നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു .

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി റോഡിനും ട്രിനിറ്റി സർക്കിളിനുമിടയിലാണ് ഗതാഗത തടസമുണ്ടായത് കനത്ത മഴയെ തുടർന്ന് മരം മെട്രോ പാതയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗത തടസം നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Read More

ഒരു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു 

തൃശൂർ: തൃപ്രയാറില്‍ ഒരു വയസുകാരൻ തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More