തിരുവനന്തപുരം: മദ്യം കുടിക്കാന്‍ വിസമ്മതിച്ചതിന് മകന്‍ അച്ഛനെ ആക്രമിച്ചു. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകന്‍ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല പോലീസ് ആശുപത്രിയില്‍ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.
Read MoreMonth: June 2024
ഈ രാജ്യം നിലനിൽക്കണമെങ്കിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണം: എച്ച്‌ഡി രേവണ്ണ
ബെംഗളൂരു: സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ മേഖലയ്ക്ക് എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അത് കുമാരസ്വാമി മാത്രമാണെന്ന് രേവണ്ണ. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കും അധ്യാപക നിയമനത്തിനും എല്ലാം ചെയ്തിട്ടുണ്ടെന്ന് മുൻ മന്ത്രി എച്ച്.ഡി.രേവണ്ണ അഭിപ്രായപ്പെട്ടു. ഇന്ന് ഹൊലേനരസീപൂർ താലൂക്കിലെ ഹരദനഹള്ളി ഗ്രാമത്തിൽ ജെഡിഎസ് എംഎൽഎമാരുടെയും നേതാക്കളുടെയും യോഗം ചേർന്ന ശേഷം അദ്ദേഹം സൗത്ത് അധ്യാപക മണ്ഡലത്തെക്കുറിച്ച് സംസാരിച്ചു, നമ്മുടെ ജില്ലയിലെ എല്ലാ എംഎൽഎമാരും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഇത്തവണ ബിജെപിയും ജെഡിഎസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഞങ്ങളുടെ സ്ഥാനാർത്ഥി വിവേകാനന്ദൻ 100 ശതമാനം വിജയിക്കും. എക്സിറ്റ് പോളുകളെ…
Read Moreകേരളത്തിലേക്ക് കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 16 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. ടൂറിസ്റ്റ് ബസില്‍ ഒഡീഷയില്‍ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പരിശോധനക്കിടെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ബസിന്‍റെ ലെഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേയ്ഞ്ചിന് കൈമാറി. സി ഐ…
Read Moreപ്രായപൂർത്തിയാകാത്ത മകന് ട്രാക്ടർ ഓടിക്കാൻ നൽകിയ അമ്മ അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ട്രാക്ടറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കുടകിൽ ട്രാക്ടർ ഉടമയുടെ അമ്മ അറസ്റ്റിൽ. മേയ് 31ന് ട്രാക്ടറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കേസിൽ തുളസിയുടെ മകൻ ട്രാക്ടർ അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ചതാണ് അപകടമുണ്ടാക്കിയത്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ ട്രാക്ടർ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreമദ്യനിരോധനം; ബാറുകളിലും പബ്ബുകളിലും ഭക്ഷണ വിതരണത്തിന് അനുമതി
ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മദ്യനിരോധനം ഏർപ്പെടുത്തിയ ബാറുകളിലും പബ്ബുകളിലും ഭക്ഷണ വിതരണത്തിന് അനുമതി. സിഎൽ 9 ലൈസൻസ് വിഭാഗത്തിൽപ്പെടുന്ന ബാറുകൾക്കെ ഭക്ഷണ വിതരണത്തിന് അനുമതി ഉള്ളൂ. മദ്യവില്പന പാടില്ലെന്നും കോടതി ഓർമിപ്പിച്ചു.
Read Moreകണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി ശരിവച്ച് കോടതി
ബെംഗളൂരു: ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചു വിട്ട നടപടി ഹൈക്കോടതി ശരിവച്ചു. യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാത്തതിന് 122 തവണ പിടികൂടിയ കണ്ടക്ടർ എൻഎൻ മഹാദേവയ്ക്ക് എതിരെയാണ് നടപടി. വീഴ്ച പതിവായതോടെ കർണാടക ആർടിസി നടത്തിയ വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തലുകൾ പിരിച്ചുവിടുന്ന നടപടിയെ സാധൂകരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ആർടിസി ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കണ്ടക്ടർ യാതൊരു സഹതാപവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Read Moreമാളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
ബെംഗളൂരു : നഗരത്തിലെ സ്വകാര്യ മാളിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. ജെ.പി. നഗർ സ്വദേശി സുഹാസ് അഡിഗയാണ് (21) മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ബെന്നാർഘട്ട റോഡിലെ വേഗ സിറ്റി മാളിന്റെ മുകളിലത്തെ നിലയിൽനിന്ന് ചാടിയത്. ഒട്ടേറെ ആളുകൾ മാളിൽ ഉള്ളസമയത്തായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബികോം വിദ്യാർഥിയായ സുഹാസ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിൽ ജോലി ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഭക്ഷണ പദാർത്ഥങ്ങളിൽ ലിക്വിഡ് നൈട്രജന് വിലക്ക്
ബെംഗളൂരു : ഭക്ഷണത്തിലും പാനീയങ്ങളിലും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. ലിക്വിഡ് നൈട്രജൻ ചുണ്ട്, നാവ്, തൊണ്ട, കുടൽ എന്നിവയ്ക്ക് അപകടകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. അടുത്തിടെ ലിക്വിഡ് നൈട്രജൻപാൻ കഴിച്ച 12 വയസ്സുകാരിക്ക് വയറ്റിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.
Read Moreബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
ബെംഗളൂരു : ബണ്ട്വാളിൽ കർണാടക ആർ.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. വാഗ്ഗയ്ക്ക് സമീപം കഡബെട്ടു ക്രോസ് റോഡിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. ബസ് ഡ്രൈവർ ഉമേഷ്, ലോറി ഡ്രൈവർ മഹേഷ്, ബസ് യാത്രക്കാരായ നളിനി, മധുര, രക്ഷൻ, രാജേഷ്, വേണുഗോപാൽ, തരന്ത, രോഹിണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മംഗളൂരുവിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ബസും എതിരേവന്ന ലോറിയും കരിഞ്ച കഡബെട്ടു ക്രോസ് റോഡിലെ വളവിലാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ…
Read Moreനടി സുമലത എം.എൽ.സി.യാകാൻ സാധ്യത; സീറ്റ് നൽകാൻ ബി.ജെ.പി. തീരുമാനം
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുള്ള നടി സുമലത അംബരീഷ് കർണാടകത്തിൽ ബി.ജെ.പി.യുടെ നിയമ നിർമാണ കൗൺസിൽ അംഗമായേക്കും. ജൂൺ 13-ന് നടക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയിക്കാൻ കഴിയുന്ന മൂന്നുസീറ്റുകളിലൊന്ന് സുമലതയ്ക്ക് നൽകാൻ പാർട്ടി ദേശീയനേതൃത്വം തീരുമാനിച്ചെന്നാണ് സൂചന. 11 കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ബി.ജെ.പി.ക്ക് നിയമസഭയിലുള്ള അംഗബലത്തിൽ മൂന്നുപേരെ വിജയിപ്പിക്കാനാകും മാണ്ഡ്യയിലെ സിറ്റിങ് എം.പി.യായ സുമലത ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതായിരുന്നു. ബി.ജെ.പി.യുടെ പിന്തുണയോടെ മത്സരിക്കാനായിരുന്നു തീരുമാനം. പക്ഷേ, ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ഡി.എസ്. മണ്ഡ്യ…
Read More