ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ അശ്ലീല വീഡിയോകൾ പകർത്തിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി സൂചന. ഒരുവർഷംമുമ്പ് ഫോൺ നഷ്ടപ്പെട്ടതായും ഇതിന് ഹൊളെനരസിപുര പോലീസിൽ പരാതിനൽകിയിരുന്നതായും പ്രജ്ജ്വൽ ഉദ്യോഗസ്ഥർക്കുമുമ്പിൽ വെളിപ്പെടുത്തിയിരുന്നു. പരാതിലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിൽ ഫോൺ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഫോണിന്റെ ഇ.എം.ഇ.ഐ. നമ്പർ ശേഖരിച്ചതായും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ ഫോൺ പ്രജ്ജ്വൽ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നു. ഫോൺ കണ്ടെടുക്കാനായില്ലെങ്കിൽ തെളിവുനശിപ്പിച്ച കുറ്റത്തിനുള്ള വകുപ്പുകൂടി പ്രജ്ജ്വലിന്റെ പേരിൽ ചുമത്തും.
Read MoreMonth: June 2024
ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് ഷെയ്ൻ നിഗം
നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്‌ഷൻ ഹൗസിനെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽ മാപ്പുപറഞ്ഞത്. പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ഗൾഫിലെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ൻ. ഉണ്ണിമുകുന്ദന്റെ നിർമാണക്കമ്പനിയെക്കുറിച്ച് ഷെയ്ൻ അശ്ലീലപരാമർശം നടത്തിയെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനമുണ്ടായത്. താൻ തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഇതുവ്യക്തമാക്കി ഉണ്ണിമുകുന്ദന് സന്ദേശമയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ തന്റെ…
Read Moreപ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത
:അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. ഇതോടെ ഭവാനിയുടെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. കേസിൽ ഭവാനിയുടെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് എസ്.ഐ.ടി. കോടതിയിൽ വ്യക്തമാക്കി. കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഭവാനിക്ക് എസ്.ഐ.ടി. നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഹാജരാകാതെയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഭവാനിക്ക് എസ്.ഐ.ടി. വീണ്ടും നോട്ടീസയച്ചു. ചോദ്യംചെയ്യലിനുവേണ്ടി ജൂൺ ഒന്നിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഭവാനിയുടെ ഡ്രൈവർക്കും നേരത്തേ നോട്ടീസയച്ചിരുന്നു. ഇയാൾ ഒളിവിലാണെന്നാണ് സൂചന.
Read More11-ാമത് മാമ്പഴം-ചക്കപ്പഴം- പഴം മേളയ്ക്ക് തുടക്കം; ഞായറാഴ്ച സമാപിക്കും
ബെംഗളൂരു : ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിൽ 11-ാമത് മാമ്പഴം- ചക്കപ്പഴം- പഴം മേളയ്ക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും. ആദ്യദിനത്തിൽ ഒട്ടേറെ ആളുകൾ മേളയിൽ പങ്കെടുക്കാനെത്തി. 300 മാമ്പഴ ജനിതക രൂപങ്ങളും 100 ചക്ക ജനിതകരൂപങ്ങളും 100 വാഴപ്പഴ ജനിതക രൂപങ്ങളും മേളയിലുണ്ട്. കർഷകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ത്രിച്ചി നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
Read Moreകുഞ്ഞ് കരഞ്ഞു, ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച മാതാപിതാക്കൾ അറസ്റ്റിൽ
ഗുവാഹത്തി: മൂന്ന് വയസുള്ള ആണ്‍കുഞ്ഞ് കരഞ്ഞതിന് ദേഹത്ത് ചൂടുള്ള എണ്ണയൊഴിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. അസം കച്ചാർ ജില്ലയിലെ സോനായി പ്രദേശത്താണ് സംഭവം. അമ്മ ജബ ദാസ് (22), പിതാവ് രാജ്ദീപ് ദാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരുടെ ഇടപെടലിനെ തുടർന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. കുട്ടി അമിതമായി കരഞ്ഞതിനാണ് മാതാവ് ചൂടുള്ള എണ്ണ ഒഴിച്ചതെന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ‘കുഞ്ഞ് വലിയ തോതില്‍…
Read Moreപ്രജ്വൽ രേവണ്ണ വിജയിക്കുമെന്ന് പ്രവചനം
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 സീറ്റ് വരെ പ്രവചിക്കുന്ന ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ. ബി.ജെ.പി രണ്ട് മുതല്‍ 4 സീറ്റ് വരെ നേടുമെന്നും പറയുന്നു. അണ്ണാ ഡി.എം.കെയ്ക്ക് പരാമവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. കർണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടി തെറ്റിയ…
Read Moreകർണാടക ബിജെപിക്ക് ഒപ്പമെന്ന് സർവേ റിപ്പോർട്ട്
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടക ഇക്കുറിയും ബിജെപിക്കൊപ്പമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ സർവ്വെ. 23 മുതല്‍ 25 സീറ്റ് വരെയാണ് സർവ്വെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം വെറും 5 സീറ്റില്‍ ഒതുങ്ങുമെന്നാണ് സർവ്വെ പ്രവചനം. എബിപി-സി വോട്ടർ സർവ്വേയും സമാന പ്രവചനമാണ് നടത്തുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഇടത്തും ബിജെപി ജയിച്ചിരുന്നു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിഎസുമായിരുന്നു വിജയിച്ചത്. ഇക്കുറി ജെഡിഎസുമായി സഖ്യത്തിലാണ് ഇവിടെ…
Read More377 സീറ്റുകളോടെ എൻഡിഎ അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത്. ഇക്കൂട്ടത്തില്‍ 377 സീറ്റുകളോടെ എൻഡിഎ അധികാരത്തില്‍ വരുമെന്നാണ് ജൻ കി ബാത് എക്സിറ്റ്പോള്‍ സർവേ ഫലം. ഇന്ത്യ സഖ്യത്തിന് 151 സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 15 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടർമാരില്‍ നിന്ന് ലഭിച്ച എക്സിറ്റ്പോള്‍ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. ആകെ വോട്ടുകളുടെ 50 ശതമാനവും എൻഡിഎ നേടുമെന്ന് പ്രവചിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിന് 35 ശതമാനം വോട്ടുകളും മറ്റുള്ളവർക്ക്…
Read Moreമുലപ്പാൽ കുപ്പിയിലാക്കി വില്പന; സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്തു
ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു. ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍…
Read Moreമൂന്നാമതും പെൺകുഞ്ഞ്: ഗർഭഛിദ്രത്തിനിടെ യുവതി മരിച്ചു; മാതാപിതാക്കൾ അറസ്റ്റിൽ
ബെംഗളൂരു: അനധികൃത ഗർഭഛിദ്ര ശസ്ത്രക്രിയക്ക് ഇരയായി ഗർഭിണി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളടക്കം ഒമ്പതു പേർ അറസ്റ്റില്‍. ബാഗല്‍കോട്ട് ജില്ലയിലെ മഹാലിംഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കള്‍ പെണ്‍ ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതിയുടെ പിതാവ് സഞ്ജയ് ഗൗളി, മാതാവ് സംഗീത ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഭർത്താവിനൊപ്പം താമസിക്കുന്ന 33കാരിയായ മകള്‍ സൊനാലിയാണ് മരിച്ചത്. സൊനാലിക്ക് രണ്ട് പെണ്‍മക്കളാണ്. വീണ്ടും ഗർഭിണിയായതോടെ നടത്തിയ അനധികൃത പരിശോധനയില്‍ മൂന്നാമത്തേതും പെണ്‍ഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാവുകയായിരുന്നു. ആദ്യ…
Read More