ചെന്നൈ: എലിവിഷം കലർന്ന ബിസ്കറ്റ് കഴിച്ച് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ വീഡിയോ ജോക്കിയായ യുവതിയും ക്യാമറാമാനും ചാനല്‍ ഉടമയും ഉള്‍പ്പെടുന്ന സംഘം അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെത്തുടർന്നാണ് ആർ ശ്വേത (23), എസ് യോഗരാജ് (21), എസ് റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂട്രീഷൻ കോഴ്സ് കഴിഞ്ഞു ജോലി അന്വേഷിക്കുകയായിരുന്ന പെണ്‍കുട്ടിയോട് യൂട്യൂബ് ചാനല്‍ ഉടമകളായ സംഘം അശ്ലീലം കലർന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.…
Read MoreMonth: June 2024
ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E 5314 മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുംബൈയില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി. എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറങ്ങി. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ സ്ഥാപിക്കും,’ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി നേരിടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മെയ് 28 ന്…
Read Moreമൃഗബലി നടന്നെന്ന് ആവർത്തിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: കോൺഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ പറയാന്‍ താത്പര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും…
Read Moreശൗചാലയത്തിന് വൃത്തി പോരെന്ന് പ്രജ്വൽ
ബെംഗളൂരു :ചോദ്യം ചെയ്യാനായെത്തിച്ച സി.ഐ.ഡി. ഓഫീസിലെ ശൗചാലയത്തിന് വൃത്തിപോരെന്ന് പ്രജ്ജ്വൽ രേവണ്ണ കോടതിയിൽ. ശൗചാലയത്തിൽ നിന്ന് ദുർഗന്ധമുയരുന്നെന്നും പരാതിപ്പെട്ടു. ചോദ്യംചെയ്യാനായി പ്രജ്ജ്വലിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയിൽ വാദംകേൾക്കുന്നതിനിടെ എന്തെങ്കിലും പ്രയാസമുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. വീട്ടിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെ നിയന്ത്രിക്കണമെന്നും പ്രജ്ജ്വൽ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.
Read Moreമൂന്നുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു; മരണപെട്ടവരിൽ 2 സഹോദരങ്ങൾ
ബെംഗളൂരു : ഹാസനിൽ സഹോദരങ്ങളുൾപ്പെടെ കുടുംബത്തിലെ മൂന്നുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു. ബേലൂർ നരസിപുര സ്വദേശികളായ ദീക്ഷിത് (10), സഹോദരി നിത്യശ്രീ (12), ബന്ധു കുസുമ (6) എന്നിവരാണ് മരിച്ചത്. മൂന്നുപേരും തടാകത്തിന് സമീപം കളിക്കുന്നതിനിടെ ഒരാൾ അബദ്ധത്തിൽ വെള്ളത്തിൽ വീണു. ഇതേത്തുടർന്ന് മറ്റു രണ്ടുപേരും രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ മൂന്നുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും പോലീസുംചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹലെബിഡ് പോലീസാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്.
Read Moreനഗരത്തിലെ വെള്ളപ്പൊക്ക സാധ്യത; 87 ശതമാനം പ്രദേശങ്ങള്‍ വെള്ളത്തിൽ മുങ്ങുമെന്ന് പഠനങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിൽ 87 ശതമാനം പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് പഠനം. ഇതിൽ 30 ശതമാനം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന് ഏറ്റവുംകൂടുതൽ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്. 57 ശതമാനം പ്രദേശങ്ങളിൽ സാധാരണരീതിയിലുള്ള വെള്ളപ്പൊക്കത്തിനാണ് സാധ്യത. 13 ശതമാനം പ്രദേശങ്ങൾമാത്രമാണ് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയില്ലാത്തതെന്നും പഠനം പറയുന്നു. മംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഭൂവിനിയോഗത്തിലുണ്ടായ മാറ്റമാണ് ഈയവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് പഠനം പറയുന്നത്. മഴവെള്ളം മണ്ണിനടിയിലേക്കു പോകാൻ തടസ്സമുള്ളതാണ് വെള്ളപ്പൊക്ക സാഹചര്യം സൃഷ്ടിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം…
Read Moreഅതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യം പ്രത്യേക കോടതിവിധി ന്യൂനതയുള്ളതെന്ന് ഹൈക്കോടതി
ബെംഗളൂരു : ലൈംഗികപീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ അച്ഛനും ജെ.ഡി.എസ്. നിയമസഭാംഗവുമായ എച്ച്.ഡി. രേവണ്ണയ്ക്ക് ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ച ഉത്തരവിൽ ന്യൂനതയുണ്ടെന്ന് കർണാടക ഹൈക്കോടതി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റേതാണ് നിരീക്ഷണം. തെറ്റ് കടന്നുകൂടിയതായി സംശയിച്ച കോടതി, രേവണ്ണയ്ക്ക് അടിയന്തരനോട്ടീസ് അയച്ചു. ജൂൺ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ രേവണ്ണയ്ക്ക് മേയ് 13-നാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജാമ്യം…
Read Moreനഗരത്തിലെ കുഴികൾ അടക്കാൻ നടപടികളുമായി കോർപ്പറേഷൻ; അറ്റകുറ്റപ്പണിക്ക് പുതിയ യന്ത്രം
ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടതിനാൽ നികത്താനുള്ള നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ഇരുചക്ര വാഹനയാത്രക്കാർക്കാണ് റോഡിലെ കുഴികൾ കൂടുതൽ ഭീഷണിയാകുന്നത്. അടുത്തിടെ മഴ പെയ്തതോടെ പല സ്ഥലങ്ങളിലും റോഡുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് കുഴികൾ നികത്താനാണ് കോർപ്പറേഷന്റെ ശ്രമം. കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ കണ്ടെത്തി വരുകയാണ് അധികൃതർ. വിവിധ റോഡുകളിലായി ചെറുതും വലുതുമായ ആയിരക്കണക്കിന് കുഴികളാണുള്ളത്. കുഴികൾ സംബന്ധിച്ച് ഒട്ടേറെ യാത്രക്കാരാണ് പരാതിപ്പെടുന്നത്. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് കുഴികൾ നികത്തിയില്ലെങ്കിൽ…
Read Moreസംസ്ഥാനത്ത് മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതിനും നിരോധനം
ബെംഗളൂരു : മുലപ്പാലിന്റെ വാണിജ്യവത്കരണത്തിന് നിയന്ത്രണമേർപ്പെടുത്തി കർണാടകം. മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവിരിൽനിന്ന് 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകളെ നിരോധനം ബാധിക്കില്ല. മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ദേശീയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി കഴിഞ്ഞയാഴ്ച നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകത്തിന്റെ നടപടി.
Read Moreമലയാളി വിദ്യാർഥികൾ താമസിക്കുന്ന ഫ്ളാറ്റിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണംകവർന്ന നാലംഗസംഘം അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഫ്ളാറ്റിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണംകവർന്ന നാലംഗസംഘം അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരെയാണ് സോലദേവനഹള്ളി പോലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൈയിൽനിന്ന് വ്യാജസീലുകളും പിടിച്ചെടുത്തു. ഹൊസറഘട്ട ആചാര്യ കോളേജിൽ പഠിക്കുന്ന കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജൻ, അൽത്താഫ്, സിബിൻ, ഹർഷദ്, പത്തനംതിട്ട സ്വദേശി, ബെൻലി എന്നിവരാണ് കവർച്ചയ്ക്കിരയായത്. സി.ബി.ഐ. ഉദ്യോഗസ്ഥരെന്നു പറഞ്ഞാണ് ഭീഷിപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചതായി വിദ്യാർഥികൾ പറഞ്ഞു. മുറിക്കുള്ളിൽ ലഹരിമരുന്നുണ്ടെന്നുപറഞ്ഞ ഇവർ കേസെടുക്കാതിരിക്കാൻ മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.…
Read More