ബെംഗളൂരു; ട്രെയിൻ യാത്രക്കാർക്കു കുറഞ്ഞ ചെലവിൽ കിടന്നു വിശ്രമിക്കാനുള്ള എസി പോഡുകൾ (സ്ലീപ്പിങ് പോഡുകൾ) നഗരത്തിൽ ആദ്യമായി ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ ടെർമിനലിൽ ആരംഭിച്ചു. ടെർമിനലിലെ ഒന്നാം നിലയിലെ ഫുഡ് കോർട്ടിനു സമീപമാണു 4 പോഡുകൾ പ്രവർത്തനം തുടങ്ങിയത്. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ സ്ലീപ്പിങ് പോഡുകൾ ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്. മുംബൈ ഛത്രപതി ശിവാജി റെയിൽവേ ടെർമിനസിൽ കഴിഞ്ഞ വർഷം സ്ലീപ്പിങ് പോഡുകൾ സജ്ജീകരിച്ചിരുന്നു. ഇത് വിജയമായതോടെയാണു കൂടുതൽ സ്റ്റേഷനുകളിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പദ്ധതി വ്യാപിപ്പിച്ചത്. സ്ലീപ്പ്സോ എന്ന സ്വകാര്യ കമ്പനിക്കാണു 3 വർഷത്തേക്ക്…
Read MoreMonth: June 2024
നഗരത്തിൽ മൺസൂൺ എന്നെത്തും? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ
കേരളത്തിൽ വേനൽമഴ അതിശക്തമായി പെയ്തതോടെ ഏതാണ്ടൊരു മൺസൂൺ കാലാവസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി. മൺസൂൺ ഏതാണ്ട് അടുത്തെത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളില്‍ മൺസൂൺ പെയ്ത്ത് തുടങ്ങും. എന്നാൽ കേരളത്തിലെ സ്ഥിതിയല്ല ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത് ബെംഗളൂരുവിൽ മൺസൂൺ ജൂൺ 13നും 15നും ഇടയിലാണ് എത്തുകയെന്നാണ്. ബെംഗളൂരുവിൽ ഇടയ്ക്ക് ചില മഴപ്പെയ്ത്തുണ്ടായെങ്കിലും അതിന് തുടർച്ച ഉണ്ടായിരുന്നില്ല. ഇന്ന് ബെംഗളൂരുവിൽ ചിലയിടങ്ങളിൽ മേഘങ്ങളെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിൽ പുതിയ അപ്ഡേറ്റുകൾ എത്തിയിട്ടില്ല. .
Read More