മലയാളികളുടെ വൈകാരിക വാക്കുകളില്‍ ഒന്നായ ‘അയ്യോ’ ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഭാഗം.
ആംഗലേയ ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ‘അയ്യോ’ ചേക്കേറിയ വിവരം ശശി തരൂര്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
Attention Scrabble players & Southern chauvinists: “aiyoh” is now officially a word in the @OED ! pic.twitter.com/1JVkDJNTAO
— Shashi Tharoor (@ShashiTharoor) October 22, 2018
അത്ഭുതം, വേദന, ഭയം, ആശ്ചര്യം, വിസ്മയം, സന്തോഷം, വെറുപ്പ്, ആഹ്ലാദം എന്നിങ്ങനെയുള്ള വികാരങ്ങളെ സൂചിപ്പിക്കുന്ന വാക്കാണിതെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പറയുന്നത്.
ഒഴിവാക്കാന്‍ പറ്റാത്തതും വ്യാപമായി ഉപയോഗിക്കുന്നതുമായ ദക്ഷിണേന്ത്യന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.