വീഡിയോ: ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്‍റെ ‘സാഹോ’

പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്യുന്ന ‘സാഹോ’യുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ  സംവിധായകനാണ് സുജീത്.

പ്രഭാസിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണിത്.

സിനിമയുടെ അബുദാബിയിലെ ലൊക്കേഷൻ ദൃശ്യങ്ങളടങ്ങിയ വീഡിയോ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ് പുറത്തിറക്കിയിരിക്കുന്നത്.

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരു ആക്ഷന്‍ സീനിന് വേണ്ടി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, തൊണ്ണൂറ് ശതമാനം ആക്ഷന്‍ സീക്വന്‍സുകളും യഥാർത്ഥമായി ചിത്രീകരിച്ചിരിക്കുന്നവയാണെന്ന് വിഡിയോയിലൂടെ വ്യക്തമാണ്.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

ഏകദേശം തൊണ്ണൂറ് കോടി രൂപയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം നിര്‍മ്മാതാക്കള്‍ ചെലവിട്ടിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്സിനാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ട്രാന്‍സ്ഫോര്‍മേഴ്സ് പരമ്പര, റഷ് അവര്‍ 3, ദി ഐലന്‍ഡ് എന്നിവയുടെ ആക്‌ഷന്‍ സംവിധായകനായിരുന്നു ബേറ്റ്സ്. ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് സാഹോ.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപൂറാണ് നായിക.

ജാക്കി  ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us