സംസ്ഥാനത്തെ സവാള കയറ്റുമതിനികുതി പിൻവലിച്ച് കേന്ദ്രസർക്കാർ; ഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്

ബെംഗളൂരു : സവാള കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ നികുതി കർണാടകത്തിൽ മാത്രം പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ മഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സവാള കയറ്റുമതി നിരോധിച്ച സർക്കാർനടപടിയിൽ സംസ്ഥാനത്തെ കർഷകർ ഏറെ നഷ്ടം സഹിക്കുകയായിരുന്നു.

പിന്നീട് കയറ്റുമതിനിരോധനം പിൻവലിച്ചെങ്കിലും കയറ്റുമതിനികുതി ഏർപ്പെടുത്തുകമൂലം കർഷകർ വീണ്ടും പ്രയാസത്തിലായി.

കയറ്റുമതിനികുതി 40 ശതമാനം ഏർപ്പെടുത്തിയതിനുപുറമേ ടണ്ണിന് 550 ഡോളറിലേ സവാള കയറ്റുമതിചെയ്യാൻ പാടുള്ളൂവെന്ന നിബന്ധനയും സർക്കാർ വെച്ചിരുന്നു.

  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

ഇതോടെ സവാള വില 770 ഡോളറോളമായി ഉയരും. 350 ഡോളറിന് പാകിസ്താനിൽനിന്നും ഈജിപ്തിൽനിന്നും സവാള ലഭിക്കുമ്പോൾ ഇവിടെനിന്ന് ആര് സവാള വാങ്ങുമെന്നാണ് കർഷകർ ചോദിക്കുന്നത്.

സവാള കയറ്റുമതിനികുതി ഒഴിവാക്കണമെന്ന ആവശ്യം കുറച്ചുകാലമായി കർഷകർ ഉയർത്തുന്നുണ്ടെങ്കിലും ഇത് കർണാടകത്തിൽ മാത്രം അനുവദിച്ചതാണ് ഇപ്പോൾ പ്രശ്നമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us