ഉച്ഛസ്ഥായിയിലുള്ള തെരഞ്ഞെടുപ്പ് ചൂടിനെ ശമിപ്പിച്ചു കൊണ്ട് നഗരത്തിൽ വീണ്ടും”കിടിലൻ”വേനൽമഴ.

ബെംഗളൂരു : നഗരം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ തന്നെയാണ് തെരഞ്ഞെടുപ്പ് ചൂടും എത്തിയത്, നാളെ നഗരത്തിലടക്കം 14 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്.ഈ ചൂടുള്ള കാലാവസ്ഥയെ തണുപ്പിക്കാൻ വീണ്ടും വേനൽ മഴയെത്തി.

മുൻപ് പെയ്ത വേനൽമഴ ഒരാഴ്ചയായി വിട്ടു നിൽക്കുകയായിരുന്നു. ഇന്ന് നഗരത്തിലെ എല്ലാ ഭാഗങ്ങളിലും മഴ പെയ്തു.

  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:

നാല് മണിയോടെയാണ് നഗരത്തിലെ പല ഭാഗങ്ങളിലും മഴ പെയ്ത് തുടങ്ങിയത്.പിന്നീട് അത് കനക്കുകയായിരുന്നു. ചില സ്ഥലങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായി.

നാളെ നടക്കുന്ന കർണാടക- തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പും അടുത്ത ദിവസത്തെ ദുഃഖവെള്ളി അവധിയും കൂടി ഒത്തുവന്നതോടെ കേരള -തമിഴ്നാട്ടിലേക്ക് ഇന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലായി, മഴമൂലം ഉണ്ടായ ഗതാഗതക്കുരുക്ക് ഇത്തരം യാത്രക്കാരെ വളരെയധികം ബാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
[masterslider id="10"]

Related posts