തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് എം.എൽ.എ.യുടെ വീടിന് കല്ലേറ്

ബെംഗളൂരു : തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെ കോൺഗ്രസിന്റെ ചിക്കബല്ലാപുര എം.എൽ.എ. പ്രദീപ് ഈശ്വറിന്റെ വീടിനുനേരെ കല്ലേറുണ്ടായി. വീടിന്റെ ജനാലച്ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. അഞ്ചുപേരാണ് കല്ലേറു നടത്തിയതെന്ന് എം.എൽ.എ.യുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. ചിക്കബല്ലാപുര മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി ഡോ. കെ. സുധാകറിന്റെ അനുയായികളാണ് ആക്രമണംനടത്തിയതെന്നും പറഞ്ഞു. ചിക്കബല്ലാപുര ഡിവൈ.എസ്.പി. എസ്. ശിവകുമാർ, എസ്.ഐ. എം. മഞ്ജുനാഥ് എന്നിവർ സ്ഥലത്തെത്തി അന്വേഷണംനടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തൻ ശ്രമംതുടങ്ങി. ചിക്കബല്ലാപുരയിൽ സുധാകർ വിജയിച്ചാൽ താൻ രാജിവെക്കുമെന്ന് പ്രദീപ് ഈശ്വർ കഴിഞ്ഞയാഴ്ച പത്രസമ്മേളനത്തിൽ…

Read More

ട്രക്കിങ്ങിനെ സ്‌നേഹിച്ച ആശ; കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങൾക്കൊപ്പം ട്രക്കിങ്ങിന് പോയ മലയാളി വയോധിക മരിച്ചു

ബെംഗളൂരു : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് മരിച്ച മലയാളിയായ ആശാ സുധാകർ കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ സജീവ അംഗമായിരുന്നു. ട്രക്കിങ്ങിൽ അതീവ താത്പര്യം കാണിച്ചിരുന്ന ആശ 26-ാം വയസ്സുമുതൽ ട്രക്കിങ്ങിൽ സജീവമാണ്. എസ്.ബി.ഐ. സീനിയർ മാനേജർ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ട്രക്കിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരുകയായിരുന്നു. ഹിമാലയത്തിൽ ട്രക്കിങ്ങിനിടെ മരിക്കണമെന്നാണ് ആഗ്രഹമെന്ന് ആശ പലപ്പോഴും പറയുമായിരുന്നെന്ന് ബന്ധുക്കൾ ഓർമിച്ചു. ആശയുടെ ആഗ്രഹംപോലെ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയാണ് അന്ത്യം. ഭർത്താവ് സുധാകറിനൊപ്പം കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങൾക്കൊപ്പം തന്നെയായിരുന്നു അവസാന ട്രക്കിങ്. മൂന്നു ഗൈഡുമാരുൾപ്പെടെ…

Read More

സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിയ്ക്കും ലഭിച്ച വോട്ട് വിഹിത കണക്കുകൾ പുറത്ത്; ബി.ജെ.പി.യുടെ ശതമാനം കുറഞ്ഞു; കണക്കുകൾ ഇങ്ങനെ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത്തവണ അധികമായി കിട്ടിയത് 13.32 ശതമാനം വോട്ടുവിഹിതം. 2019-ൽ 32.11 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് ആകെ ഒരു സീറ്റുമാത്രമാണ് പാർട്ടിക്ക് നേടാനായത്.- ബെംഗളൂരു റൂറൽ. ഇത്തവണ 45.43 ശതമാനം വോട്ട് കോൺഗ്രസിന് കിട്ടി. സീറ്റുകളുടെ എണ്ണം പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും ഒൻപതിലേക്ക് ഉയർത്താനുമായി. 15 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. ബി.ജെ.പി. ക്ക് ഇത്തവണ 5.69 ശതമാനം വോട്ടിന്റെ കുറവുണ്ടായി. 46.06 ശതമാനം വോട്ടാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 51.75 ശതമാനമായിരുന്നു. കഴിഞ്ഞ…

Read More

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ വീണ് 4 വയസുകാരൻ മരിച്ചു 

കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍ നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കല്‍ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read More

മോദിയെ നേതാവായി തെരഞ്ഞെടുത്തു; തീരുമാനം ഇന്ന് ചേർന്ന യോഗത്തിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി പദ​ത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. ഇന്ന് ചേർന്ന എൻഡിഎ യോ​ഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. എൻഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതയേൽക്കും. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. ഏഴ് സ്വതന്ത്ര്യ എംപിമാരും ബിജെപിയെ പിന്തുണയ്ക്കും. വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം…

Read More

രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി

തൊടുപുഴ: പൈനാവില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ…

Read More

‘തന്റെ മേൽ ഓട്ടോ ഡ്രൈവർ തുപ്പി’ യുവതി പങ്കുവച്ച ഫോട്ടോയ്ക്ക് പോലീസും മറുപടി നൽകി

ബെംഗളൂരു: നഗരത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഇപ്പോള്‍ ഒരു യുവതി പങ്ക് വയ്ക്കുന്നത്. ‌ തന്റെ ചിത്രത്തോടൊപ്പമാണ് Parishi എന്ന യൂസർ എക്സില്‍ (ട്വിറ്ററില്‍) അനുഭവം പങ്കുവച്ചിരിക്കുന്നത്. നടന്നു പോവുകയായിരുന്ന തന്റെ മേല്‍ ഒരു ഓട്ടോ ഡ്രൈവർ തുപ്പി എന്നാണ് യുവതി പറയുന്നത്. ചിത്രത്തില്‍ വെള്ള ഷർട്ട് ധരിച്ചിരിക്കുന്ന ഒരു യുവതിയെ കാണാം. അതില്‍ തുപ്പിയിരിക്കുന്നതും കാണാം. മുറുക്കിത്തുപ്പിയിരിക്കുകയാണ് എന്നാണ് ചിത്രം കാണുമ്പോള്‍ മനസിലാവുന്നത്. യുവതിയുടെ ഷർട്ടിലും കയ്യിലും പാന്റിലും ഒക്കെ ഈ തുപ്പിയിരിക്കുന്നതിന്റെ അടയാളങ്ങള്‍ കാണാം. ‘ഇന്ദിരാനഗറിലൂടെ നടക്കുമ്പോള്‍ ഒരു ഓട്ടോ…

Read More

ഊബർ ടാക്സി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ മർദ്ദനം 

കൊച്ചി: ആലുവയില്‍ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. സംഭവത്തില്‍ ആലുവ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പോലീസില്‍ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനില്‍ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം…

Read More

യുകെജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു 

കണ്ണൂർ: അഞ്ച് വയസുകാരി കാറിടിച്ച്‌ മരിച്ചു. യു കെ ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് കൈമാറി 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More