സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിയ്ക്കും ലഭിച്ച വോട്ട് വിഹിത കണക്കുകൾ പുറത്ത്; ബി.ജെ.പി.യുടെ ശതമാനം കുറഞ്ഞു; കണക്കുകൾ ഇങ്ങനെ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത്തവണ അധികമായി കിട്ടിയത് 13.32 ശതമാനം വോട്ടുവിഹിതം.

2019-ൽ 32.11 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് ആകെ ഒരു സീറ്റുമാത്രമാണ് പാർട്ടിക്ക് നേടാനായത്.- ബെംഗളൂരു റൂറൽ.

ഇത്തവണ 45.43 ശതമാനം വോട്ട് കോൺഗ്രസിന് കിട്ടി. സീറ്റുകളുടെ എണ്ണം പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും ഒൻപതിലേക്ക് ഉയർത്താനുമായി. 15 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ.

ബി.ജെ.പി. ക്ക് ഇത്തവണ 5.69 ശതമാനം വോട്ടിന്റെ കുറവുണ്ടായി. 46.06 ശതമാനം വോട്ടാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 51.75 ശതമാനമായിരുന്നു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

കഴിഞ്ഞ തവണ ഒറ്റക്കാണ് ബി.ജെ.പി. മത്സരത്തിനിറങ്ങിയത്. 25 സീറ്റ് നേടാനുമായി. പാർട്ടി പിന്തുണ നൽകിയ സ്വതന്ത്രസ്ഥാനാർഥിയും വിജയിച്ചു.

ഇത്തവണ ആകെയുള്ള 28 സീറ്റിലും വിജയം ലക്ഷ്യമിട്ട് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും സീറ്റിന്റെ എണ്ണം 17-ലേക്ക് താണു. രണ്ട് സീറ്റ് ജെ.ഡി.എസിനും ലഭിച്ചു.

കഴിഞ്ഞ തവണ കോൺഗ്രസുമായി കൈ കോർത്ത് തിരഞ്ഞെടുപ്പിനെ നേരിട്ട ജെ.ഡി.എസിന് 9.74 ശതമാനം വോട്ട് നേടാനായിരുന്നു.

ഒരു സീറ്റിലാണ് ആകെ വിജയിക്കാനായത്. ഇത്തവണ രണ്ടു സീറ്റിൽ വിജയിച്ചു. പക്ഷേ, ലഭിച്ച വോട്ടുവിഹിതം 5.60-ലേക്ക് താണു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഇത്തവണ നോട്ടക്ക് ലഭിച്ച വോട്ടുവിഹിതവും കുറഞ്ഞു. കഴിഞ്ഞ തവണ 0.72 ശതമാനം പേർ വോട്ടക്ക് കുത്തിയപ്പോൾ ഇത്തവണ 0.56 ശതമാനം പേരേ നോട്ടയെ അനുകൂലിച്ചുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts