ട്രക്കിങ്ങിനെ സ്‌നേഹിച്ച ആശ; കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങൾക്കൊപ്പം ട്രക്കിങ്ങിന് പോയ മലയാളി വയോധിക മരിച്ചു

ബെംഗളൂരു : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് മരിച്ച മലയാളിയായ ആശാ സുധാകർ കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ സജീവ അംഗമായിരുന്നു.

ട്രക്കിങ്ങിൽ അതീവ താത്പര്യം കാണിച്ചിരുന്ന ആശ 26-ാം വയസ്സുമുതൽ ട്രക്കിങ്ങിൽ സജീവമാണ്.

എസ്.ബി.ഐ. സീനിയർ മാനേജർ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ട്രക്കിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരുകയായിരുന്നു.

ഹിമാലയത്തിൽ ട്രക്കിങ്ങിനിടെ മരിക്കണമെന്നാണ് ആഗ്രഹമെന്ന് ആശ പലപ്പോഴും പറയുമായിരുന്നെന്ന് ബന്ധുക്കൾ ഓർമിച്ചു.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

ആശയുടെ ആഗ്രഹംപോലെ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയാണ് അന്ത്യം.

ഭർത്താവ് സുധാകറിനൊപ്പം കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങൾക്കൊപ്പം തന്നെയായിരുന്നു അവസാന ട്രക്കിങ്.

മൂന്നു ഗൈഡുമാരുൾപ്പെടെ 22 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ വേറെ നാലുപേർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.

സുധാകർ ഉൾപ്പെടെയുള്ളവർ മോശം കാലാവസ്ഥയെത്തുടർന്ന് കുടുങ്ങിപ്പോയെങ്കിലും രക്ഷപ്പെടുത്തി. ട്രക്കിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊടുങ്കാറ്റും മഴയുമുണ്ടായതാണ് ദുരന്തത്തിലേക്കു നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts