നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ വീണ് 4 വയസുകാരൻ മരിച്ചു 

കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍ നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു.

കോട്ടക്കല്‍ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുകയായിരുന്നു.

ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts