സ്കൂൾ അധ്യാപിക ജീവനൊടുക്കി; പിന്നാലെ മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു 

പാലക്കാട്‌: അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയില്‍ സജിനിയാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവണ്‍മെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ മകള്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 44 കാരിയായ സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

സ്മാർട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പരിക്ക്

കാസർക്കോട്: സ്മാർട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. കാസർകോട് കള്ളാർ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജില്‍ ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. ചൂടായ ഫോണില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിന്റെ തുടയിലും കൈയിലും പരിക്കേറ്റു. പൊട്ടിത്തെറിച്ച ഫോണ്‍ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

പിറന്നാൾ കേക്ക് വൈകി; ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച ഭർത്താവ് അറസ്റ്റിൽ 

മുംബൈ: പിറന്നാള്‍ ദിനത്തില്‍ കേക്ക് കൊണ്ടുവരാൻ വൈകിയതിന് ഭാര്യയെയും മകനെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതി രാജേന്ദ്ര ഷിൻഡെയെ പോലീസ് അറസ്റ്റ് ചെയ്തു. കേക്ക് വൈകിയതിനെ തുടർന്ന് ഇവർ വഴക്കിടുകയും ഒടുവില്‍ ഭാര്യയെയും മകനെയും കത്തിക്ക് കുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. മുംബൈയില്‍ നിന്ന് ലത്തൂരിലേക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. തന്റെ ജൻമദിനം ആഘോഷിക്കാനായി കേക്ക് വാങ്ങിവരാൻ രാജേന്ദ്ര ഷിൻഡെ ഭാര്യയോട് പറഞ്ഞു. എന്നാല്‍ കുറച്ച്‌ താമസിച്ചാണ് കേക്കുമായി ഭാര്യ എത്തിയത്. ഇതില്‍ രാജേന്ദ്ര പ്രകോപിതനായി. തുടർന്ന് ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കായി.…

Read More

ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു

ബെംഗളൂരു: കുപ്രസിദ്ധ ഗുണ്ടയായ രവി എന്ന ചൈല്‍ഡ് രവിയെ (45) ഹാസനില്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഹേമാവതി നഗറിലാണ് സംഭവം. നാലംഗ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തി കത്തിയും വടിവാളുമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 30 സെക്കൻഡിനകം കൊലപാതകം നടത്തി സംഘം കാറില്‍ത്തന്നെ മടങ്ങുകയും ചെയ്തു. കൊലപാതകം, കവർച്ച എന്നിവയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട രവിയെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന

ന്യൂഡൽഹി: നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. നേരത്തെ എട്ടിനായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 9 ലേക്ക് മാറ്റിയതായാണ് സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായ എൻ.ഡി.എ മോദിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ജൂൺ എട്ടിന് സത്യപത്രിജ്ഞ നടക്കുമെന്നായിരുന്നു റിപ്പോർട്ട്. ബുധനാഴ്ച മോദി തൻ്റെ രാജിക്കത്ത് കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു. അതിനെ തുടർന്ന് മുർമു രാജി സ്വീകരിക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ മോദിയോട് നിർദേശിക്കുകയും ചെയ്തിരുന്നു.

Read More

വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെംഗളൂരുവിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്തിരുന്ന മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. കടമേരിയിലെ പുതിയോട്ടിൽ മഹേശിൻ്റെ ഭാര്യ രശ്മി (33) യാണ് വാഹന അപകടത്തിൽ മരിച്ചത്. മകളെ സ്കൂളിലാക്കി സ്കൂട്ടറിൽ തിരിച്ചു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. മക്കൾ: വിദ്യാർത്ഥികളായ കിഷൻ ദേവ് ,കല്ല്യാണി.

Read More

നമ്മ മെട്രോ മൂന്നാംഘട്ടത്തിനായി മുറിച്ചുമാറ്റേണ്ടിവരുന്നത് ഗുൽമോഹർ, മഹാഗണി തുടങ്ങി രണ്ടായിരത്തിലേറെ മരങ്ങൾ

ബെംഗളൂരു : നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഔട്ടർ റിങ് റോഡ് ഇടനാഴിയുടെ നിർമാണത്തിനായി മുറിച്ചുമാറ്റേണ്ടിവരുന്നത് രണ്ടായിരത്തിലേറെ മരങ്ങൾ. മെട്രോപാത പശ്ചിമ ബെംഗളൂരുവിലേക്ക് നീട്ടുന്നതിനായി ഔട്ടർ റിങ് റോഡിൽ ജെ.പി. നഗറിനും മൈസൂരു റോഡിനും ഇടയിലാണ് മരങ്ങൾ മുറിക്കേണ്ടിവരുക. ഈ ഭാഗത്ത് 2174 മരങ്ങളാണ് മുറിച്ചുമാറ്റാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) കണ്ടെത്തിയിരിക്കുന്നത്. പത്തുകിലോമീറ്റർ ദൂരത്തിനിടയിലാണ് ഇത്രയും മരങ്ങൾ മുറിക്കേണ്ടത്. നമ്മ മെട്രോ മൂന്ന് എ ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ ഭാഗത്ത് മെട്രോപ്പാത നിർമിക്കുന്നത്. മരങ്ങൾ ഭാഗികമായി മുറിച്ചുമാറ്റുകയോ പൂർണമായി മുറിച്ചുമാറ്റുകയോ പറിച്ചെടുത്ത്…

Read More

നിശാപ്പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെലുഗു നടി ഹേമ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഇലക്‌ട്രോണിക്സ്‌ സിറ്റിയിൽ നടന്ന നിശാപ്പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരു സി.സി.ബി. പോലീസ് ചൊവ്വാഴ്ചയാണ് ഹേമയെ അറസ്റ്റുചെയ്തത്. പോലീസ് നൽകിയ നോട്ടീസ് പ്രകാരം ഇവർ പോലീസിനുമുന്നിൽ ഹാജരായതായിരുന്നു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹേമ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിശാപ്പാർട്ടിയിൽ കേക്ക്മുറിക്കൽ ചടങ്ങ് കഴിഞ്ഞതോടെ താൻ ഹൈദരാബാദിലേക്ക് മടങ്ങിയതാണെന്നും പറഞ്ഞു. ഇലക്‌ട്രോണിക്സ്‌ സിറ്റിയിലെ ജി.ആർ. ഫാം ഹൗസിൽ മേയ് 19-ന് രാത്രിയാണ് പാർട്ടിനടത്തിയത്.…

Read More

ഹാസനിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അജ്ഞാതസംഘം കൊലപ്പെടുത്തി

ബെംഗളൂരു : ഹാസനിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അജ്ഞാതസംഘം കൊലപ്പെടുത്തി. ചൈൽഡ് രവി എന്നറിയപ്പെടുന്ന രവിയെയാണ് ബുധനാഴ്ച രാവിലെ ഹാസൻ നഗരത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ബുധനാഴ്ച പുലർച്ചെ അജ്ഞാതസംഘം ആക്രമിച്ചതാണെന്നാണ് സൂചന.രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം.

Read More

ഭവാനി രേവണ്ണ ഒളിവിൽത്തന്നെ

ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ അഞ്ചാംദിവസവും ഒളിവിൽത്തന്നെ. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രത്യേക അന്വേഷണസംഘം ഭവാനിയെ തിരയുന്നത്. അന്വേഷണസംഘത്തിന്റെ നാലുസംഘങ്ങൾ തിരച്ചിൽനടത്തിയിട്ടും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്തിയാലുടൻ അറസ്റ്റുചെയ്യുകയാണ് ലക്ഷ്യം. ശനിയാഴ്ചയാണ് ഭവാനി ഒളിവിൽപ്പോയത്. ഹൊളെനരസിപുരയിലെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്യുമെന്നറിയിച്ച് നോട്ടീസ് നൽകിയതോടെയാണ് മുങ്ങിയത്. വീട്ടിൽ ഉദ്യോഗസ്ഥർ വൈകുന്നേരംവരെ കാത്തിരുന്നിട്ടും അവരെത്തിയില്ല. തുടർന്ന് ഇവരെത്തിരയാൻ പോലീസ് നാലുസംഘങ്ങൾക്ക് രൂപംനൽകി. അതിനിടെ മുൻകൂർജാമ്യത്തിനായി ഭവാനി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി…

Read More